/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതിനാല്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള വിധി അന്തിമമല്ലെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുള്ള യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രായപരിധി നോക്കിയുള്ള ശബരിമലയിലെ പരിശോധന ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Read Also: സഫയ്ക്ക് ചോക്ലേറ്റ് നല്‍കി രാഹുല്‍ ഗാന്ധി; മിടുമിടുക്കിയെന്ന് സോഷ്യല്‍ മീഡിയ
സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിനാല്‍ ബിന്ദു അമ്മിണിക്ക് ശബരിമലയില്‍ പോകാന്‍ സംരക്ഷണം നല്‍കണമെന്നും അഭിഭാഷക ഇന്ദിരാ ജയ്സിങ്ങ് ആവശ്യപ്പെട്ടു. അപ്പോഴായിരുന്നു ചീഫ് ജിസ്റ്റിസിന്റെ പരാമര്‍ശം.
2018 ലെ വിധി അന്തിമവാക്ക് അല്ലെന്നും വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടില്ലേയെന്നും ചീഫ് ജസ്റ്റിസ് ബിന്ദുവിന്റെ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിങ്ങിനോട് ചോദിച്ചു. എന്നാല്‍ പുനഃപരിശോധന ഹര്‍ജി സംബന്ധിച്ച വിധിയില്‍ സ്റ്റേ ഇല്ലെ ന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്ദിരാ ജയ്‌സിങ് അറിയിച്ചു.
ഹര്‍ജി ക്രിസ്മസ് അവധിക്കുശേഷം കേള്‍ക്കാമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍ അപ്പോഴേക്കും ശബരിമല സീസണ്‍ അവസാനിക്കുമെന്ന് അഭിഭാഷക ബോധിപ്പിച്ചു. ഇതേ ആവശ്യവുമായി രഹ്ന ഫാത്തിമ കഴിഞ്ഞയാഴ്ച നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി ഉറപ്പുനല്‍കിയ കാര്യം ഇന്ദിരാ ജയ്സിങ് ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണു ബിന്ദുവിന്റെ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us