മുംബൈ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത് രാജ്യത്തെ സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് പ്രവർത്തക തൃപ്തി ദേശായി. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയേയും കൂട്ടരേയും തടഞ്ഞത് വാർത്തയായിരുന്നു. പിന്നീട് തൃപ്തിക്കും സംഘത്തിനും തിരിച്ച് പോവേണ്ടി വന്നിരുന്നു. സ്ത്രീ പ്രവേശനത്തിന് പരിഹാരക്രിയ നടത്തേണ്ടതില്ലെന്നും ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസ്സിനാണെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമല ദർശനം നടത്താനെത്തിയ നിരവധി യുവതികളാണ് പ്രതിഷേധക്കാർക്ക് മുമ്പിൽ അടിയറവ് പറഞ്ഞത്. എന്നാൽ ഇതെല്ലാം തരണം ചെയ്തുകൊണ്ടാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദർശനം നടത്തിയത്.