കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ ധിക്കാരപരമായ തീരുമാനങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. യുവതികള്‍ പ്രവേശിക്കുന്നതായുള്ള ദൃശ്യങ്ങളില്‍ തനിക്ക് സംശയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ആചാരം ലംഘിക്കപ്പെട്ടോ എന്ന് തന്ത്രിയാണ് പറയേണ്ടത്. തന്ത്രി ചര്‍ച്ച നടത്തുകയാണ്. ദൃശ്യങ്ങളില്‍ കൃത്രിമം നടത്താനൊക്കെ സാധിക്കും. ആ ദൃശ്യങ്ങളില്‍ എനിക്ക് സംശയമുണ്ട്. കാരണം മറ്റാരും ഈ യുവതികളെ കണ്ടിട്ടില്ല. അവര്‍ പോയില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല.” പോയിട്ടുണ്ടെങ്കില്‍ അത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച മുഖ്യമന്ത്രിയേയും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: ശബരിമല: യുവതികള്‍ കയറിയതായി മുഖ്യമന്ത്രിയുടെ സ്ഥിരീകരണം

 

“മുഖ്യമന്ത്രിയുടെ മനോഭാവവും തീരുമാനവും നീചവും നികൃഷ്ടവുമാണ്. വലിയ ജനവിഭാഗത്തിന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചാണ് മുഖ്യമന്ത്രിയുടെ ധിക്കാരപൂര്‍വമായ സ്ഥിരീകരണം.” കണ്ണൂരിലെ പൊലീസുകാര്‍ക്ക് നേരത്തേ സ്വകാര്യമായ പരിശീലനം നല്‍കി. അവര്‍ ഇടക്കാട് പഞ്ചായത്തില്‍ രഹസ്യയോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Read More: പ്രതികരിക്കാതെ തന്ത്രി; യുവതിപ്രവേശനം നിമയപരമായി തെറ്റല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.