തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥീരികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുലര്‍ച്ചെ 3.45ഓടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയതെന്നും ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ തടസ്സങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തേ സംരക്ഷണം കിട്ടാത്തതു കൊണ്ടായിരുന്നു ഇവര്‍ ദര്‍ശനം നടത്താതെ മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ ദര്‍ശനത്തിനായി എത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Read More: ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് കെ. സുധാകരന്‍

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദര്‍ശനം നടത്തിയത്. 45 വയസില്‍ താഴെ പ്രായമുള്ളവരാണിവര്‍. പുലര്‍ച്ചെ 3.45 ഓടെയാണ് ഇവര്‍ ശബരിമലയിലെത്തിയത്.

Read More: പ്രതികരിക്കാതെ തന്ത്രി; യുവതിപ്രവേശനം നിമയപരമായി തെറ്റല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ഡിസംബര്‍ 24ന് ദര്‍ശനത്തിന് എത്തിയ ഇരുവരും പ്രതിഷേധങ്ങളെ തുടര്‍ന്ന് തിരികെ പോയിരുന്നു. രക്തം വീഴ്ത്തി ശബരിമലയെ അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവരെയാണോ നിങ്ങള്‍ ഭക്തരെന്ന് വിളിക്കുന്നതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പ്രതിഷേധക്കാരോട് ചോദിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇവരെ പമ്പയില്‍ നിന്നും പൊലീസ് തിരികെ കൊണ്ടുപോയി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ