തൊടുപുഴ: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാനെന്ന പേരില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ഗുണ്ടായിസം. ആന്ധ്രാപ്രദേശില്‍ നിന്നും വരുന്ന അയ്യപ്പ ഭക്തരുടെ വാഹനം തടഞ്ഞ് ‘മാല കാണിക്കെടാ’ എന്ന് അലറുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ ന്യൂസ്18 മാധ്യമ പ്രവര്‍ത്തകന്‍ ശ്യാം ദേവരാജ് പുറത്തു വിട്ടു.

ഇടുക്കി പാറക്കടവിലാണ് സംഭവം. ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട മനിതി സംഘത്തെ വഴിയില്‍ തടയാന്‍ കൂട്ടംകൂടിയ ബിജെപി പ്രവര്‍ത്തകരാണ് ഭക്തർക്കും പൊലീസിനും നേരെ കൈയ്യേറ്റ ശ്രമം നടത്തിയത്.

ബിജെപി പ്രവര്‍ത്തകരുടെ ആക്രോശത്തില്‍ ഭയപ്പെട്ട ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഭക്തര്‍, തങ്ങളുടെ മാല പുറത്തെടുത്ത് കാണിക്കുകയും, തങ്ങള്‍ വരുന്നത് എപിയില്‍ നിന്നാണെന്ന് പറയുകയും ചെയ്തു.

ഇതിന് പുറകെ വന്ന പൊലീസ് വാഹനവും ഇവര്‍ തടഞ്ഞു. ‘വണ്ടി നിര്‍ത്തെടാ, ഒരു വണ്ടിയും പോകില്ല, ഒരു ഡ്യൂട്ടിയുമില്ല, പൊക്കോ’ എന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. പിന്നീട് പൊലീസ് ജീപ്പിന് മുന്നില്‍ കൈവച്ച് തടഞ്ഞ് ‘കൊല്ലെടാ, വണ്ടി കയറ്റി കൊല്ലെടാ,’ എന്നും ഉറക്കെ വിളിച്ചു പറഞ്ഞു. ഒടുവില്‍ ജീപ്പില്‍ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പുറത്തിറങ്ങി ലാത്തി വീശിയാണ് ഇവരെ മാറ്റിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ