ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുക.

ശാരീരികാവസ്ഥകള്‍ മാത്രം കണക്കിലെടുത്ത് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുന്നത് വിവേചനമാണോ? മതാചാരം ചൂണ്ടിക്കാട്ടി സ്ത്രീകളുടെ പ്രവേശനം തടയുന്നത് ഭരണഘടനാപരമോ? ലിംഗഭേദത്തിന്റെ പേരിലാണ് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് എങ്കില്‍ അത് ഭരണഘടനാ അനുശാസിക്കുന്ന ലിംഗനീതിയെ ഖണ്ഡിക്കുന്നുണ്ടോ? എന്നീ ചോദ്യങ്ങളാണ് പ്രധാനമായും സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം. പത്ത് മുതല്‍ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.

നേരത്തെ കേസില്‍ വാദം കേള്‍ക്കവേ ‘എങ്ങനെയാണ് ആര്‍ത്തവത്തെ ശുദ്ധിയുമായി’ ബന്ധിപ്പിക്കുന്നത് എന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ