കൊച്ചി: ശബരിമലയിലേക്ക് പോയ നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീടിനു നേരെ ആക്രമണം. എറണാകുളത്തെ വീടിനു നേരെയാണ് ആക്രമണം നടന്നത്. രഹ്ന ശബരിമലയിലേക്കെത്തുന്ന കാര്യം ഭര്‍ത്താവ് മനോജ് ശ്രീധര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പുറകെയാണ് ആക്രമണം നടന്നത്. വീടിന്റ ജനല്‍ ചില്ലുകളും കസേരകളും പൂച്ചട്ടികളുമെല്ലാം തല്ലിത്തകര്‍ത്തിട്ടുണ്ട്.

Read More: ആക്ടിവിസ്റ്റുകൾക്ക് വാശി തീർക്കാനുളള ഇടമല്ല ശബരിമല: ദേവസ്വം മന്ത്രി

ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് അകമ്പടിയോടെയാണ് രഹ്നയും ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകയും മലയകയറിയത്. തലയില്‍ ഹെല്‍മറ്റും ധരിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടപ്പന്തൽ വരെ എത്തിയ യുവതികൾ തിരിച്ചിറങ്ങാൻ സമ്മതിക്കുകയായിരുന്നു. രഹ്ന വിശ്വാസിയല്ലെന്നും, സമരം നടത്താൻ വേണ്ടി മാത്രം ശബരിമലയിൽ വരുന്നതാണെന്നും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇവർക്കെതിരായ നിലപാട് കൈകൊണ്ട സാഹചര്യത്തിലാണ് പൊലീസിന് യുവതികളെ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചിറക്കേണ്ടി വന്നത്.

Read More: യുവതികൾ പൊലീസ് അകമ്പടിയിൽ ശബരിമലയിലേക്ക്; സന്നിധാനത്ത് ഭക്തർ പ്രതിഷേധിക്കുന്നു

മുന്നോട്ട് പോകണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് ഒട്ടും സാധിക്കുന്നൊരു സാഹചര്യമല്ല, ഭീഷണിയെ തുടർന്നാണ് തങ്ങൾ മടങ്ങുന്നതെന്ന് രഹ്ന പറഞ്ഞു.

സുപ്രീം കോടതി വിധി വന്നതിനു പുറകെ തന്നെ താന്‍ ശബരിമലയില്‍ പോകുമെന്ന് രഹ്ന പ്രഖ്യാപിച്ചിരുന്നു. കറുപ്പ് വസ്ത്രമണിഞ്ഞ് മാലയിട്ടിരിക്കുന്ന തന്റെ ഫോട്ടോയും രഹ്ന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു നേരെയും ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. സർക്കാർ ജീവനക്കാരിയാണ് രഹ്ന ഫാത്തിമ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.