ശബരിമല റിവ്യു ഹർജി; വാദം തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി

അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷനാണ് തത്സമയ സംപ്രേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ്, Lok Sabha Election 2019, General Election 2019, പൊതു തിരഞ്ഞെടുപ്പ് 2019, Indian General Election 2019, തിരഞ്ഞെടുപ്പ് വാർത്തകൾ, Election news, kerala Election commissioner, ശബരിമല, Sabarimala, iemalayalam, ഐ ഇ മലയാളം
Sabarimala

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി റിവ്യു ഹർജി  പരിഗണിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് അയ്യപ്പ ഭക്തർ. അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ-നാഡ ഇത് സംബന്ധിച്ച ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചു.  സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബെഞ്ചിൽ 4-1 ഭൂരിപക്ഷത്തിലായിരുന്നു വിധി

ഈ മാസം 22 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നാണ് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ ഉത്തരവിട്ടത്.  ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എഎൻ ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര , റോഹിൻടൺ നരിമാൻ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry national ayyappa devotees association plea for live telecast of court proceedings

Next Story
കൊച്ചിയിൽ ചുവപ്പുനാടയിൽ കുരുങ്ങിയ ലണ്ടൻ സ്വദേശിയുടെ മൃതദേഹം 11ാം ദിവസം സംസ്‌കരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com