Latest News

Sabarimala LIVE Updates: ശബരിമല: സംസ്ഥാനത്ത് വ്യാപക അക്രമം; ഹർത്താൽ തളളിക്കളയണമെന്ന് എഴുത്തുകാർ

Sabarimala LIVE updates: സംസ്ഥാനത്ത് നാളെ ഹർത്താൽ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ

സന്നിധാനം: ശബരിമല സ്ത്രീപ്രവേശത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ രണ്ടു യുവതികൾ ദര്‍ശനം നടത്തി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദർശനം നടത്തിയത്. 50 വയസിൽ താഴെ പ്രായമുള്ളവരാണിവർ.

two women entering sabarimala video, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം, ശബരിമല സ്ത്രീകള്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ,ശബരിമല സുപ്രീം കോടതി വിധി, ശബരിമല വീഡിയോ, sabarimala temple, women enter sabarimala, sabriamala supreme court verdict, sabarimala women entry, sabarimala women enter temple, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പുലർച്ചെ 3.34 ഓടെ പൊലീസിന്റെ സംരക്ഷണത്തോടെയാണ് ഇവർ ദർശനം നടത്തിയത്. ഇതിന്റെ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമല ദർശനം നടത്താൻ കഴിയാതെ മടങ്ങി പോയവരാണിവർ.  പൊലീസ് സംരക്ഷണത്തില്‍ രണ്ടു സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു.

യുവതികൾ ശബരിമല ദർശനം നടത്തിയതിനുപിന്നാലെ ശബരിമല നട അടച്ചു. ആചാരലംഘനം നടന്നെന്നു ബോധ്യപ്പെട്ടതിനാൽ ശുദ്ധിക്രിയകൾക്കായാണ് നട അടച്ചത്. പരിഹാര ക്രിയകൾക്കുശേഷം ശബരിമല നട വീണ്ടും തുറന്നു.

ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് സംസ്ഥാനമാകെ വ്യാപക അക്രമമുണ്ടായി. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് പ്രവർത്തകർക്കുനേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അക്രമത്തിൽ പ്രതിഷേധക്കാർക്കും പൊലീസിനും പരുക്കേറ്റു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ. ശബരിമല കർമ്മ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

9.45 pm: കോഴിക്കോട് ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റവരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് സന്ദർശിച്ചു.

Image may contain: 2 people, people standing

9.35 pm: ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്നും നാളെ എറണാകുളം ജില്ലയിൽ എല്ലാ ഹോട്ടലുകളും തുറന്നുപ്രവർത്തിക്കുമെന്നും ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ

9.10 pm: ശബരിമലയിലെ യുവതീപ്രവേശത്തിൽ നിരാശയും വേദനയുമുണ്ടെന്ന് എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിശ്വാസികൾക്കുള്ളതാണ്. അല്ലാതെ ആക്ടിവിസ്റ്റുകൾക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

8.50 pm: “ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണിത്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശബരിമലയെ ഉപകരണമാക്കുകയാണ്,” തുഷാർ വെളളാപ്പളളി ആരോപിച്ചു.

8.40 pm: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ സാഹചര്യം ഒരുക്കിയത് സർക്കാരിന്റെ തറവേലയാണെന്നാണ് തുഷാറിന്റെ പരസ്യ വിമർശനം. “ഇത് ജനാധിപത്യത്തിന് യോജിച്ച പ്രവർത്തിയല്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച സർക്കാർ നടപടി തറവേലയാണ്,” തുഷാർ പറഞ്ഞു.

8.17 pm: ശബരിമല ക്ഷേത്രത്തില്‍ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്ന് സാംസ്കാരിക പ്രമുഖർ. സ്ത്രീകൾ പ്രവേശിച്ചതിനെതിരെ നടത്തിയ ഹർത്താൽ തളളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.

7.45 pm: നെയ്യാറ്റിൻകരയിൽ വ്യാപക ആക്രമണം. ആറ് ബസുകൾക്ക് നേരെ ആക്രമണം.

7.20 pm: കെഎസ്ആർടിസി എറണാകുളത്തടക്കം സർവ്വീസ് നിർത്തി. അന്തർജില്ലാ സർവ്വീസുകളാണ് നിർത്തിവച്ചിരിക്കുന്നത്.

6.30 pm: കൊച്ചിയിൽ വഞ്ചി സ്ക്വയറിൽ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവർ നടത്തിയ ആഹ്ലാദ പ്രകടനം തടയാൻ ബിജെപി പ്രവർത്തകരെത്തി. ഇവരെ പൊലീസ് നീക്കി.

ഫൊട്ടോ – നിതിൻ ആർകെ

6.00 pm: കോഴിക്കോട് 200 അംഗ സംഘം വ്യാപക അക്രമം നടത്തി. കൈരളി തിയേറ്ററിന് നേരെ നടത്തിയ കല്ലേറിൽ രണ്ട് കുട്ടികൾക്കും അമ്മയ്ക്കും പരിക്ക്.

5.40 pm: കോഴഞ്ചേരിയിലും കോന്നിയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്. കൊല്ലം വള്ളിക്കീഴിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്

5.30 pm: ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും അതിന്റെ മുഖ്യമന്ത്രിയും ജനങ്ങളെ ചതിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ രണ്ടും കെട്ട പണിയാണെന്ന് മുൻ മന്ത്രി കെ.ബാബു. കോടാനുകോടി ഭക്തജനങ്ങളുടെ വിശ്വാസത്തെ വെട്ടിമുറിച്ചു കൊണ്ട് രണ്ട് അവിശ്വാസികളെ മറ്റാരും അറിയാതെ ഒളിച്ച്, പൊലീസ് സംരക്ഷണയിൽ, സർക്കാർ പിന്തുണയോടെ ശബരിമലയിൽ കയറ്റി ക്ഷേത്രപരിശുദ്ധി കളങ്കപ്പെടുത്തിയത് ക്ഷമിക്കാനാവാത്ത അപരാധമാണ്

Read: സെപ്റ്റംബര്‍ 28 മുതല്‍ ജനുവരി 2 വരെ: ശബരിമല സ്ത്രീപ്രവേശനത്തിന്റെ നാള്‍വഴികള്‍

5.20 pm: പാലക്കാട് നഗരത്തിൽ ബസ് സർവ്വീസുകൾ നിർത്തിവച്ചു. കൊടുവായൂരിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. ഇരിങ്ങാലക്കുടയിൽ പ്രതിഷേധക്കാർ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു

5.05 pm: തിരുവനന്തപുരത്ത് മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് അയവ്. സിറ്റി പൊലീസ് കമ്മിഷ്ണർ സിപിഎം-ബിജെപി നേതാക്കളുമായി ചർച്ച നടത്തി. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു ബിജെപി-സിപിഎം സംഘർഷം

4.40 pm: തിരുവനന്തപുരം വെള്ളനാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് അക്രമികൾ അടിച്ചുതകർത്തു

4.35 pm: മാവേലിക്കരയിൽ പ്രതിഷേധക്കാർ കടകൾ അടിച്ചു തകർത്തു. താലൂക്ക് ഓഫിസും പ്രതിഷേധക്കാർ അടിച്ചു തകർത്തു

4.20 pm: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കരിദിനമായി ആചരിക്കും

Read: ശബരിമല യുവതീ പ്രവേശനം: കൈയ്യടിച്ച് രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍

4.10 pm: ഗുരുവായൂരിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സിഐയ്ക്ക് ഗുരുതര പരുക്ക്

4.05 pm: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി ഉദിത് രാജ്. യുവതീ പ്രവേശനത്തിനെതിരെ ഉയര്‍ന്നു വരുന്ന ശക്തമായ പ്രതിഷേധങ്ങളെ അദ്ദേഹം അപലപിച്ചു. എല്ലാ പുരുഷന്മാരും വരുന്നത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നും ഉദിത് രാജ് പറഞ്ഞു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ സംഘർഷം

3.45 pm: മുഖ്യമന്ത്രിയുടെ കോന്താലയിലല്ല താക്കോൽക്കൂട്ടമെന്ന് തന്ത്രി ഓർമ്മിപ്പിച്ചുവെന്ന് രാഹുൽ ഈശ്വർ. ഹിന്ദുക്കൾ വഞ്ചിക്കപ്പെട്ടെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടന അധികാരം ഉപയോഗിച്ച് ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നെന്നും രാഹുൽ ഈശ്വർ

3.30 pm: തിരുവനന്തപുരത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ സംഘർഷം

3.20 pm: ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. പെരിന്തൽമണ്ണയിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പൊലീസിനുനേരെ കുപ്പിയും കല്ലുമെറിഞ്ഞു. പൊലീസ് ലാത്തി വീശി

3.10 pm: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി-സിഎം സംഘർഷം. സിപിഎം ഫ്ലെക്സുകൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.

നെയ്യാറ്റിൻകരയിലെ ബിജെപി പ്രതിഷേധം

2.55 pm: നാളെ ആഹ്വാനം ചെയ്ത ശബരിമല കർമ്മ സമിതിയുടെ ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

2.45 pm: ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ കടകൾ തുറക്കുമെന്ന് പ്രസിഡന്റ് ടി.നസ്റുദ്ദീൻ അറിയിച്ചു.

2.30 pm: സെക്രട്ടറിയേറ്റിന് മുന്നിൽ വീണ്ടും സിപിഎം – ബിജെപി സംഘർഷം

2.20 pm: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്​ രാജ്യത്തെ സ്​ത്രീകളുടെ ​ഐതിഹാസിക വിജയമെന്ന്​ ഭൂമാതാ ബ്രിഗേഡ്​ പ്രവർത്തക തൃപ്​തി ദേശായി. സ്ത്രീ പ്രവേശനത്തിന് പ​രി​ഹാ​ര​ക്രി​യ ന​ട​ത്തേ​ണ്ട​തില്ലെന്നും ശു​ദ്ധി​ക​ല​ശം ന​ട​ത്തേ​ണ്ട​ത് ത​ന്ത്രി​യു​ടെ മ​നസ്സി​നാ​ണെ​ന്നും തൃ​പ്തി ദേ​ശാ​യി പ​റ​ഞ്ഞു.

2.15 pm: അയ്യപ്പ വിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തീക്കൊള്ളി കണ്ട് തല ചൊറിയുകയാണെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. മുഖ്യമന്ത്രിയെ കൊണ്ട് ഇതിനു മറുപടി പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2.05 pm: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന നടയടച്ച തന്ത്രിയുടെ നടപടിയെ വിമർശിച്ച് മലയരയ സമാജം നേതാവ് പി.കെ.സജീവ്. നടയടച്ചു ശുദ്ധി ക്രിയ നടത്തിയ നടപടി ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്നും അതിനെ അനുവദിക്കാന്‍ പാടില്ലെന്നും ഇവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

1.50 pm: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കിയ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ഭൃന്ദ കാരാട്ട്. സർക്കാർ ഭരണഘടനാപരമായ കടമയാണ് നിർവ്വഹിച്ചതെന്ന് അവർ പറഞ്ഞു.

1.47 pm:

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫൊട്ടോ: നിതിൻ

1.45 pm: സംസ്ഥാനത്ത് നാളെ ഹർത്താൽ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ

1.35 pm: ശബരിമല നട അടച്ച തന്ത്രിക്കെതിരെ ദേവസ്വം ബോർഡ് അംഗം. സ്വന്തം ഇഷ്ടപ്രകാരം നട അടയ്ക്കാൻ തന്ത്രിക്ക് അവകാശമില്ല. തന്ത്രിക്കെതിരായ നടപടി ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും വിജയകുമാർ പറഞ്ഞു.

1.25 pm: യുവതീ പ്രവേശനം കരുതിക്കൂട്ടിയുള്ള നീക്കമെന്ന് പന്തളം കൊട്ടാരം. യുവതീ പ്രവേശനം ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിച്ചു. നേരത്തെയുള്ള തീരുമാാനപ്രകാരമാണ് ശുദ്ധിക്രിയയെന്ന് ശശികുമാര വർമ്മ

1.20 pm: ശബരിമല നട അടച്ചതിന് തന്ത്രിയോട് നന്ദിയെന്ന് എൻഎസ്എസ്. യുവതീ പ്രവേശനം റിവ്യൂ ഹർജിയെ ബാധിക്കില്ല. നിയമ പോരാട്ടം തുടരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

1.15 pm: ശബരിമലയിൽ യുവതികൾ കയറിയ ദൃശ്യം പുറത്തുവിട്ടത് അവർ തന്നെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിർവ്വഹിച്ചത് ഉത്തരവാദിത്തം മാത്രം. ദേവസ്വം മാന്വൽ പ്രകാരം തന്ത്രിക്ക് ഏകപക്ഷീയമായി നട അടക്കാൻ കഴിയില്ല.

1.10 pm: ശബരിമല യുവതീ പ്രവേശനത്തിൽ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. സെക്രട്ടറിയേറ്റിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 10 പേർ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത് വരെ എത്തിയ 4 സ്ത്രീകൾ അറസ്റ്റിലായി

1.05 pm:

12.45 pm: ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാനമാകെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. പലയിടത്തും ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഗുരുവായൂരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുനേരെ കരിങ്കൊടി

12.35 pm: ശബരിമല യുവതീ പ്രവേശനത്തിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന പ്രതിഷേധം

12.30 pm: ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധം ശക്തം. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവർത്തകരുടെ മാർച്ച്

12.15 pm:

ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന പ്രതിഷേധം

12.10 pm: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ വെല്ലുവിളിച്ചവര്‍ യുവതികളെ കയറ്റിയ ശേഷം ചതിയാണെന്ന് പറയുന്നത് അപഹാസ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി വിധി നടപ്പിലാക്കുന്നത് ചതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത് അദ്ദേഹത്തിന്റെ നിയമജ്ഞനത്തിലെ അല്‍പ്പത്തരമാണെന്നും കാനം പറഞ്ഞു.

11.50 am:

11.45 am: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വാശി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടയടച്ച തന്ത്രിയുടെ തീരുമാനം ഉചിതമെന്നും ചെന്നിത്തല പറഞ്ഞു.

11.35: ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുക എന്നത് തങ്ങളുടെ ചുമതല എന്നും അവരുടെ പ്രായവും മറ്റും പരിശോധിക്കേണ്ടത് തങ്ങളുടെ ചുമതലകളില്‍ വരുന്ന കാര്യങ്ങള്‍ അല്ല എന്നും കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

 

11.30 am: പരിഹാരക്രിയകൾക്കുശേഷം ശബരിമല നട വീണ്ടും തുറന്നു. ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

11.15 am: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിളള. ശബരിമലയില്‍ സിപിഎം ഗൂഢാലോചന നടത്തുന്നെന്ന് ബിജെപി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

Read: ചരിത്രം കുറിച്ച് യുവതികള്‍: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തി

10.55 am: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രിയുടേത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

10.45 am: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ ധിക്കാരപരമായ തീരുമാനങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. യുവതികള്‍ പ്രവേശിക്കുന്നതായുള്ള ദൃശ്യങ്ങളില്‍ തനിക്ക് സംശയം ഉണ്ടെന്നും സുധാകരൻ.

Read: പുലര്‍ച്ചെ പൊലീസിനെ കണ്ട് സുരക്ഷ തേടി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദു

10.30 am: യുവതികൾ പ്രവേശിച്ചതിനാൽ ആചാരലംഘനം നടന്നതായി തന്ത്രി. ഇതേത്തുടർന്ന് ശുദ്ധികലശത്തിനായി ശബരിമല നട അടച്ചു. ഭക്തരെ സന്നിധാനത്ത് നിന്നും നീക്കി

10.20 am: ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥീരികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുലര്‍ച്ചെ 3.45നാണ് യുവതികള്‍ ദര്‍ശനം നടത്തിയതെന്നും ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ തടസ്സങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേ സംരക്ഷണം കിട്ടാത്തതു കൊണ്ടായിരുന്നു ഇവര്‍ ദര്‍ശനം നടത്താതെ മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read: പതിനെട്ടാം പടി ചവിട്ടാതെ ‘പതിനെട്ടാമത്തെ അടവ്’: ചരിത്രദര്‍ശനം നടത്തിയത് സ്റ്റാഫ് ഗേറ്റ് വഴി

10.00 am: ഡിസംബർ 24 ന് ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിന് എത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് ദർശനം നടത്താതെ മടങ്ങി. ശബരിമല ദർശനത്തിന് വീണ്ടും എത്തുമെന്ന് അറിയിച്ചാണ് ഇരുവരും അന്ന് മടങ്ങിയത്.

9.30 am: പമ്പ വഴിയാണ് ബിന്ദുവും കനകദുർഗയും സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ട് ഉണ്ടായിട്ടും പതിനെട്ടാം പടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തിയാണ് ഇവർ ദർശനം നടത്തിയത്.

9.00 am: ശബരിമലയിൽ യുവതികൾ ദർശനം നടത്തി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവുമാണ് ശബരിമലയിലെത്തി അയ്യപ്പനെ കണ്ടത്.

Read in English Logo Indian Express

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry live updates sabarimala women entry supreme court verdict temple closed

Next Story
ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് കെ.സുധാകരന്‍k sudhakaran
The moderation of comments is automated and not cleared manually by malayalam.indianexpress.com