Latest News

തന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് എഴുത്തുകാരും ചിന്തകരും

പൊതുജനങ്ങൾക്ക് മുന്നിൽ വച്ച തുറന്ന കത്തിൽ ഹിന്ദുത്വ ശക്തികളുടെ വർഗ്ഗീയ അജണ്ട തളളിക്കളയണമെന്ന് ആവശ്യപ്പെട്ടു

kerala harthal, കേരള ഹർത്താൽ, kerala hartal, total arrest, ആകെ അറസ്റ്റ്, ശബരിമല, sabarimala, sabarimala updation, dgp, kerala police, arrest, അറസ്റ്റ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
two women entering sabarimala video, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം, ശബരിമല സ്ത്രീകള്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ,ശബരിമല സുപ്രീം കോടതി വിധി, ശബരിമല വീഡിയോ, sabarimala temple, women enter sabarimala, sabriamala supreme court verdict, sabarimala women entry, sabarimala women enter temple, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ബിന്ദു അമ്മിണി, കനകദുര്‍ഗ, തന്ത്രി, നട അടച്ചു

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്ന് സാംസ്കാരിക പ്രമുഖർ. സ്ത്രീകൾ പ്രവേശിച്ചതിനെതിരെ നടത്തിയ ഹർത്താൽ തളളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.

എം. ജി. എസ്. നാരായണന്‍, കെ.ജി. എസ്, സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, കെ. അജിത, പി. എന്‍. ഗോപീകൃഷ്ണന്‍, റഫീഖ് അഹമ്മദ്, വെങ്കിടേഷ് രാമകൃഷ്ണന്‍, പി ഗീത, അശോകന്‍ ചെരുവില്‍,  കുരീപ്പുഴ ശ്രീകുമാര്‍, ഖദീജമുംതംസ്, വി.കെ. ശ്രീരാമന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, എസി ശ്രീഹരി തുടങ്ങി നിരവധി പേരാണ് ഈ ആവശ്യത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധിയെ എതിര്‍ക്കുകയും, വര്‍ഗ്ഗീയപ്രചരണത്തിനുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്യുന്ന ഹിന്ദുവര്‍ഗീയവാദികൾ ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ നടത്തുന്നതെന്നാണ് കേരളത്തിലെ സാമൂഹ്യ സാംസ്കാരിക ലോകത്തു നിന്നുളളവർ പൊതുജനസമക്ഷം വച്ച തുറന്ന കത്തിൽ പറയുന്നത്.

“സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് വണ്ടികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന സ്ഥിതി കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായിരുന്നു. ശബരിമലക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുന്ന സ്ഥിതിയുണ്ടായിരുന്നു. നിരവധി സ്ത്രീകള്‍ ആക്രമണങ്ങള്‍ക്കു വിധേയരായി. ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരെ സ്വീകരിക്കപ്പെട്ട സമാധാനപരമായ പോലീസ് നടപടികളുടെ പേരില്‍ സംസ്ഥാനത്തെ നിശ്ചലമാക്കുന്ന ഹര്‍ത്താലുകളാണ് ഇവര്‍ ആസൂത്രണം ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി ഹര്‍ത്താലുകളാണ് ഇതിന്റെ പേരില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. ജനസംഖ്യയില്‍ പാതി വരുന്ന സ്ത്രീകളെ ഒരു ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത് എന്ന അത്യന്തം മനുഷ്യത്വവിരുദ്ധമായ ആവശ്യമുയര്‍ത്തിയാണ് ഈ ഹര്‍ത്താലുകള്‍ സംഘടിപ്പിക്കപ്പെട്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്,” അവർ ചൂണ്ടിക്കാട്ടുന്നു.

“ഇപ്പോള്‍, ശബരിമലക്ഷേത്രത്തില്‍ രണ്ടു സ്ത്രീകള്‍ പ്രവേശിച്ചു ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന്, തന്ത്രി ശബരിമലക്ഷേത്രം അടച്ചിടുകയും ശുദ്ധപരിഹാരക്രിയകള്‍ നടത്തുകയും ചെയ്തിരിക്കുന്നു. അത്യന്തം വിവേചനപരവും സ്ത്രീവിരുദ്ധവും സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനവുമാണിത്. ദേവസ്വംബോര്‍ഡിന്റെയോ മന്ത്രിസഭയുടെയോ അനുവാദമില്ലാതെയാണ് ക്ഷേത്രം അടച്ചിട്ടതെന്ന കാര്യം പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.”

“സ്ത്രീപ്രവേശനത്തിനു ശേഷം കേരളത്തിലെ തെരുവുകളില്‍ വര്‍ഗീയശക്തികള്‍ അക്രമം അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന ഹര്‍ത്താല്‍ വീണ്ടും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇത്തരുണത്തില്‍, കേരളത്തിലെ മതനിരപേക്ഷരും ജനാധിപത്യവാദികളുമായ മുഴുവന്‍ ജനവിഭാഗങ്ങളുടേയും പക്ഷത്തു നിന്നും വര്‍ഗീയശക്തികള്‍ക്കെതിരെ നിശിതവും വ്യാപകവുമായ പ്രതിഷേധമുണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

“സ്ത്രീകള്‍ ക്ഷേത്രപ്രവേശനം നടത്തിയതിന്റെ പേരില്‍ തന്ത്രി നടത്തിയ ശുദ്ധികര്‍മ്മങ്ങളും പ്രതിക്രിയകളും സ്ത്രീവിവേചനപരവും അയിത്താചരണത്തിന്റെ പുതിയ രൂപവും കോടതിവിധിയുടെ ലംഘനവും ജനാധിപത്യവിരുദ്ധവുമായ നടപടിയുമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് സര്‍ക്കാര്‍ തന്ത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. വീണ്ടും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനതയെ ബന്ധനത്തിലാക്കുന്ന വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധിക്കുകയും വര്ഗീയവല്‍ക്കരണത്തെ അപലപിക്കുകയും ചെയ്യുന്നു. കേരളത്തിലെ ജനജീവിതം സമാധാനപരമായിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കേരളത്തിലെ മുഴുവന്‍ ജനതയും ഒറ്റക്കെട്ടായി വര്‍ഗീയശക്തികളുടെ ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നു,” എന്ന ആവശ്യം ഉന്നയിച്ചാണ് കത്ത് അവസാനിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry kerala prominent social faces demands action

Next Story
ശബരിമല സ്ത്രീ പ്രവേശനം: സർക്കാരിന്റെ തറവേലയെന്ന് തുഷാർ വെളളാപ്പളളിthushar vellappally, തുഷാർ വെളളാപ്പളളി, sndp, എസ്എൻഡിപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com