ശബരിമലയിലെ ശാന്തത തകർക്കാനാണോ പോകുന്നത്? സുരേന്ദ്രനോട് ഹൈക്കോടതി

കെട്ടു നിറച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞു

K surendran, കെ സുരേന്ദ്രൻ, bjp, ബിജെപി, ie malayalam, ഐഇ മലയാളം

കൊച്ചി: ശബരിമലയിൽ മകരവിളക്ക് കാലത്ത് ദർശനം നടത്താൻ അനുവദിക്കണമെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി, സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട്  തേടി. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹർജി സമർപ്പിച്ചത്.

ഹർജി പരിഗണിച്ച കോടതി ശബരിമല ശാന്തമാണെന്നും അത് തകർക്കാനാണോ പോകുന്നതെന്നും സുരേന്ദ്രനോട് ചോദിച്ചു. ഈ സീസണിൽ തന്നെ പോകണമെന്ന് നിർബന്ധമുണ്ടോയെന്ന് ചോദിച്ച കോടതി എതെങ്കിലും മലയാള മാസം ഒന്നാം തീയതി പോയാൽ പോരേയെന്നും ചോദിച്ചു.

മകരവിളക്കിന് ശേഷം അഞ്ച് ദിവസം കൂടി ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ തനിക്ക് ദർശനം നടത്താൻ അനുമതി നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.  എന്നാൽ സുരേന്ദ്രന്റെ ഹർജിയെ സർക്കാർ അഭിഭാഷകൻ ശക്തമായി എതിർത്തു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്.  ഈ ശബരിമല സീസണില്‍ സുരേന്ദ്രനെ ക്ഷേത്ര ദർശനം നടത്താൻ അനുവദിക്കരുതെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

കെട്ടു നിറച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.  ഹര്‍ജിയില്‍ തിങ്കളാഴ്ചയാണ് സർക്കാർ കോടതിയിൽ വിശദീകരണം നൽകേണ്ടത്.  ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ 50 വയസിലേറെ പ്രായമുളള സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രന് എതിരായ കേസ്.  കേസില്‍ കര്‍ശന ഉപാധികളോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഇത് പ്രകാരം പത്തനംതിട്ട ജില്ലയില്‍ അദ്ദേഹത്തിന് പ്രവേശിക്കാനാവില്ല. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും രണ്ടു ലക്ഷം രൂപ കെട്ടിവച്ചുമാണ് സുരേന്ദ്രൻ തടവറയ്ക്ക് പുറത്ത് കടന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry kerala high court on k surendran plea

Next Story
Kerala Nirmal Lottery NR-103 Results Today: കേരള നിർമ്മൽ NR-103 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചുkerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com