scorecardresearch

Sabarimala Women Entry Case: ശബരിമല യുവതീപ്രവേശന കേസ്: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഇന്ന്

Sabarimala Women Entry Case: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക

Sabarimala Women Entry Case: ശബരിമല യുവതീപ്രവേശന കേസ്: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഇന്ന്
Sabarimala

Sabarimala Women Entry Case: ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബഞ്ചാണ് വിധി പറയുക. ഇന്ന് രാവിലെ 10.30 നാണ് വിധി പ്രസ്താവം. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് വിധി പറയുന്നത്.

വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

Read Also: ശബരിമല പുനഃപരിശോധനാ വിധി: സാധ്യതകള്‍ എന്തെല്ലാം?

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്ന സാഹചര്യത്തില്‍ കേരള പൊലീസ് കനത്ത ജാഗ്രതയിലാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala women entry case review petitions judgement supreme court

Best of Express