തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ സുപ്രിംകോടതി വിധിക്ക് ശേഷം ദർശനം നടത്തിയ ബിന്ദുവും കനക ദുർഗയും. ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ഇതിനായി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും യുവതികള്‍ പറഞ്ഞു.
‘ഞങ്ങള്‍ കയറിയപ്പോള്‍ തന്ത്രി ശുദ്ധികലശം നടത്തി. ഇതിന് പിന്നാലെ ഒരു ശ്രീലങ്കന്‍ യുവതി കയറി. പക്ഷെ അപ്പോള്‍ തന്ത്രി ശുദ്ധികലശം നടത്തിയില്ല. ഇത് വിവേചനമാണെന്നതിന്റെ തെളിവാണ്. അദ്ദേഹം ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. നിയമപരമായി ഇതിനെ നേരിടും. സുപ്രിംകോടതിയെ സമീപിച്ച് ഇക്കാര്യം ബോധിപ്പിക്കും,’ ബിന്ദു പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനത്തെത്തുടര്‍ന്ന് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ശുദ്ധികലശം ഇന്ത്യന്‍ ഭരണഘടന നിരോധിച്ചിട്ടുള്ള അയിത്താചരണത്തിന്റെ രൂപങ്ങളിലൊന്നാണ്. ലിംഗസമത്വവും തുല്യനീതിയും ഉറപ്പു വരുത്തിയ സുപ്രീം കോടതിയുടെ നഗ്‌നമായ ലംഘനവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയും ആയാണ് തന്ത്രിയുടെ നടപടി വിമര്‍ശിക്കപ്പെട്ടത്.