പമ്പ: യുവതികള്‍ ദര്‍ശനം നടത്തിയതിൽ പ്രതികരിക്കാന്‍ തന്ത്രി തയ്യാറായില്ല. അതേസമയം, കൂടുതല്‍ സ്ഥിരീകരണം നടത്തി മാത്രം പ്രതികരിക്കാമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

‘യുവതികള്‍ രണ്ട് പേര്‍ വന്നെന്നുളള പ്രചരണം ലഭിക്കുന്നുണ്ട്. ദേവസ്വം ജീവനക്കാരോടും പമ്പ പൊലീസിനോടും വിളിച്ച് ചോദിച്ചു. പക്ഷെ അവര്‍ അറിയില്ലെന്നാണ് പറഞ്ഞത്. സ്ഥിരീകരണം ലഭിച്ചിട്ട് അഭിപ്രായം പറയുന്നതാണ് ശരി. നിയമപരമായി ഇത് തെറ്റാണെന്ന് ദേവസ്വം ബോര്‍ഡിന് പറയാനാവില്ല. പക്ഷെ ആചാരപരമായി എന്ത് ചെയ്യണമെന്ന് തന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കാം,” പത്മകുമാര്‍ പറഞ്ഞു.

യുവതികള്‍ പ്രവേശിച്ചതില്‍ ചുരുക്കം ചില പൊലീസുകാർ സ്ഥിരീകരണം നടത്തുന്നുണ്ട്. പുലര്‍ച്ചെ 3.45ഓടെയാണ് ഇരുവരും ദര്‍ശനം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.