scorecardresearch

പ്രതികരിക്കാതെ തന്ത്രി; യുവതിപ്രവേശനം നിമയപരമായി തെറ്റല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആചാരപരമായി എന്ത് ചെയ്യണമെന്ന് തന്ത്രിയുമായി ആലോചിച്ച് ചെയ്യാമെന്ന് പത്മകുമാർ

ആചാരപരമായി എന്ത് ചെയ്യണമെന്ന് തന്ത്രിയുമായി ആലോചിച്ച് ചെയ്യാമെന്ന് പത്മകുമാർ

author-image
WebDesk
New Update
സാവകാശ ഹർജിക്കാണ് പ്രഥമ പരിഗണനയെന്ന് പത്മകുമാർ; ദേവസ്വം ബോർഡിൽ തർക്കം

പമ്പ: യുവതികള്‍ ദര്‍ശനം നടത്തിയതിൽ പ്രതികരിക്കാന്‍ തന്ത്രി തയ്യാറായില്ല. അതേസമയം, കൂടുതല്‍ സ്ഥിരീകരണം നടത്തി മാത്രം പ്രതികരിക്കാമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

Advertisment

'യുവതികള്‍ രണ്ട് പേര്‍ വന്നെന്നുളള പ്രചരണം ലഭിക്കുന്നുണ്ട്. ദേവസ്വം ജീവനക്കാരോടും പമ്പ പൊലീസിനോടും വിളിച്ച് ചോദിച്ചു. പക്ഷെ അവര്‍ അറിയില്ലെന്നാണ് പറഞ്ഞത്. സ്ഥിരീകരണം ലഭിച്ചിട്ട് അഭിപ്രായം പറയുന്നതാണ് ശരി. നിയമപരമായി ഇത് തെറ്റാണെന്ന് ദേവസ്വം ബോര്‍ഡിന് പറയാനാവില്ല. പക്ഷെ ആചാരപരമായി എന്ത് ചെയ്യണമെന്ന് തന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കാം,'' പത്മകുമാര്‍ പറഞ്ഞു.

യുവതികള്‍ പ്രവേശിച്ചതില്‍ ചുരുക്കം ചില പൊലീസുകാർ സ്ഥിരീകരണം നടത്തുന്നുണ്ട്. പുലര്‍ച്ചെ 3.45ഓടെയാണ് ഇരുവരും ദര്‍ശനം നടത്തിയത്.

Supreme Court Sabarimala Womens Rights

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: