/indian-express-malayalam/media/media_files/uploads/2019/12/sabarimala-.jpg)
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ താല്‍പര്യമുള്ള യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പ്രായപരിധി നോക്കിയുള്ള ശബരിമലയിലെ പരിശോധന ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. യുവതീ പ്രവേശന വിധി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ബിന്ദു അമ്മിണി നൽകിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്കെതിരെ നേരത്തെ കൊച്ചിയിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ബിന്ദു അമ്മിണിയെ ആക്രമിക്കാൻ ശ്രമമുണ്ടാകുകയും ചെയ്തു. കൊച്ചി കമ്മിഷണര്‍ ഓഫീസിനു പുറത്തായിരുന്നു ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കൊച്ചിയില്‍വച്ച് ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Read Also: എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്
കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കമ്മിഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നിലായിരുന്നു ബിന്ദുവിനു നേരെ ആക്രമണം നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us