തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നടതുറക്കുമ്പോള്‍ മുതല്‍ വനിതാ പൊലീസുകാര്‍ ശബരിമലയിലുണ്ടാവും. പൊലീസ് സേനയില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സന്നിധാനത്ത് ഈ മാസം മുതൽ വനിതാ പൊലീസിനെ നിയോഗിക്കിക്കാനാണു തീരുമാനമെന്നു ലോക്നാഥ് ബെഹ്റ അറിയിച്ചു.

വനിതാ പൊലീസുകാരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് അടക്കം അഞ്ചു സംസ്ഥാനങ്ങൾക്കു ഡിജിപി കത്തയച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നു വനിതാ പൊലീസിനെ വിട്ടു നല്‍കാനായാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി 18 നു നട തുറക്കുമ്പോൾ തന്നെ സ്ത്രീകളെത്തുമെന്ന കണക്കുകൂട്ടൽ പൊലീസിനുണ്ട്.

തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് സുരക്ഷാ ചുമതല. അതേസമയം, വിശ്വാസികളായ വനിതാ പൊലീസുകാരുടെ എതിർപ്പ് പ്രതിഷേധം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായാണ് സൂചന. പതിനെട്ടാംപടിയിൽ ഉൾപ്പെടെ യുവതികളായ പൊലീസുകാരെ നിയോഗിക്കാനാണ് നിർദേശം. വനിതാ പൊലീസുകാരെ തടയാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 17 ന് വൈകിട്ട് 5 നാണ് മാസപൂജയ്ക്ക് ശബരിമല നട തുറക്കുക. ഉച്ചയോടെ അയ്യപ്പഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടും. ഇവർക്കൊപ്പം വനിതാ പൊലീസുകാർ മല ചവിട്ടിയാൽ ഭക്തർ തടയുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുന്നേ വനിതാ പൊലീസുകാരെ നിയമിക്കാൻ നീക്കം നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.