തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പൊലീസിന്റെ ഇടപെടലിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്നും അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വിഎസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇത്തരം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ശരിയല്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് പോയ യുവതികളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വിഎസ് പറഞ്ഞു.

മലപ്പുറം സ്വദേശിയായ കനക ദുര്‍ഗയും കോഴിക്കോട് സ്വദേശിയായ ബിന്ദു അമ്മിണിയുമാണ് ഇന്ന് രാവിലെ ശബരിമലയിലെത്തിയത്. എന്നാല്‍ സന്നിധാനത്തെത്താതെ ഇവർ തിരിച്ചിറങ്ങി. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇരുവരേയും തിരിച്ചിറക്കുകയായിരന്നു. ഇതേസമയം, കനക ദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിനു മുന്നിലും ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീടിന് മുന്നിലും പ്രതിഷേധക്കാര്‍ തമ്പടിച്ച് നാമജപം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.