/indian-express-malayalam/media/media_files/uploads/2018/11/Sabarimala-2.jpg)
പത്തനംതിട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്​ ഓണ്‍ലൈന്‍ വഴി ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്​​ത്രീ​ക​ളു​ടെ പേ​ര​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ രഹസ്യമായി സൂക്ഷിക്കണമെന്ന്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്. വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നാ​ൽ അ​തി​​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം പൊ​ലീ​സി​ന്​ ആ​യി​രി​ക്കു​മെ​ന്നും ഇ​തി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.
ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സും കെഎ​സ്ആ​ർടിസി​യും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി മു​ഖേ​ന കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​നു​ ന​ട​തു​റ​ന്ന​പ്പോ​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ്​​ത്രീ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ക​ർ​ക്ക്​ ചോ​ർ​ന്നു​കി​ട്ടി​യ​ത്​ പൊ​ലീ​സി​ൽ നി​ന്നാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശം. അ​വ​രെ അ​ന്ന്​ പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും സ​ന്നി​ധാ​ന​ത്തും എ​രു​മേ​ലി​യി​ലും ത​ട​ഞ്ഞ​തും കൈ​യ്യേ​റ്റം ചെ​യ്ത​തും ഇ​തേ​തു​ട​ർ​ന്നാ​യി​രു​ന്നു​വ​​ത്രേ. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ്​​ത്രീ​ക​ളു​ടെ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.​
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളാണ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്. ഇവരുടെ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പട്ടിക പൊലീസ് തയ്യാറാക്കിത്തുടങ്ങി. യുവതീ പ്രവേശന വിധിക്ക് ശേഷം തുലാമാസ പൂജക്കും, ചിത്തിര ആട്ട വിശേഷപൂജക്കും നടതുറന്നപ്പോള്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനം തിരിച്ചുള്ള പട്ടിക പൊലീസ് തയ്യാറാക്കുന്നത്. യുവതികളുടെ പശ്ചാത്തലമടക്കം പൊലീസ് പരിശോധിക്കും.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ യുവതികളെ സന്നിധാനത്തെത്തിക്കുക പൊലീസിന് വലിയ വെല്ലുവിളിയാണ്. ചിത്തിര ആട്ടവിശേഷ പൂജക്കായി നട തുറന്നപ്പോള്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. യുവതി പ്രവേശിക്കുന്നുവെന്ന സംശയത്തില്‍ സന്നിധാനത്ത് വലിയ സംഘര്‍ഷവുമുണ്ടായി. പൊലീസിനെ കാഴ്ചക്കാരാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമല നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലം ശബരിമലയെ കൂടുതല്‍ കലുഷിതമാക്കുമെന്ന സൂചന നല്‍കിയാണ് ഓണ്‍ലൈന്‍ ബുക്കിങ് കണക്കുകള്‍ പുറത്തുവരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.