scorecardresearch

ശബരിമലയിലെ വെർച്വൽ ക്യൂ; സാങ്കേതിക സൗകര്യം ബോർഡിനില്ലന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

വെർച്വൽ ക്യൂവിൻ്റെ ചുമതല ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ നടന്ന വാദത്തിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്

sabarimala, iemalayalam
ഫയൽ ചിത്രം

കൊച്ചി: ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യം നിലവിൽ ദേവസ്വം ബോർഡിനില്ലന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കോടതി നിർദേശിച്ച്‌ സാവകാശം അനുവദിച്ചാൽ ഏറ്റെടുക്കാമെന്നും ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.

വെർച്വൽ ക്യൂവിൻ്റെ ചുമതല ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ നടന്ന വാദത്തിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. പുല്ലുമേട് ദുരന്തത്തെ തുടർന്ന് തെരക്ക് നിയന്ത്രണത്തിൻ്റെ ഭാഗമായാണ് വെർച്വൽ ക്യൂ ആരംഭിച്ചതെന്ന് സർക്കാർ അറിയിച്ചു.

കേസ് സർക്കാരിൻ്റെ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരുടേയും ബോർഡിൻ്റെയും വാദം പൂർത്തിയായി.

Also Read: സംസ്ഥാനത്തെ ബസ് ഉടമകൾ സമരത്തിലേക്ക്; നവംബർ ഒമ്പത് മുതൽ അനിശ്ചിതകാല പണിമുടക്ക്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala virtual queue travancore devaswom board on kerala high court