Sabarimala Darshan Online Booking 2019: പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർക്ക് ദർശന സൗകര്യത്തിനായാണ് വെർച്വൽ ക്യൂ ബുക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ മണ്ഡലകാലത്തിനുളള ബുക്കിങ് ഇതിനോടകം തുടങ്ങിയിട്ടുണ്ട്. www.sabarimalaonline.org എന്ന വെബ് പോർട്ടലിലാണ് ഇതിനായി റജിസ്റ്റർ ചെയ്യേണ്ടത്.

വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനം നടപ്പന്തലിൽ എത്തുന്ന തരത്തിലാണ് ക്രമീകരണം. സ്വാമി ക്യൂ ബുക്കിങ് എന്ന വിഭാഗത്തിൽ മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലിൽ എത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് തീർഥാടനം.
Sabarimala Temple Opening Dates 2019-2020: ശബരിമല, മണ്ഡലകാല ദർശന സമയം അറിയാം

തീർഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, വിലാസം, തിരിച്ചറിയല്‍ രേഖ, കാർഡ് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ വെർച്വൽ ക്യൂ ബുക്കിങ്ങിന് റജിസ്റ്റർ ചെയ്യുമ്പോൾ നൽകണം. ബുക്ക് ചെയ്യുന്ന എല്ലാ തീർഥാടകരുടെയും വിവരങ്ങൾ പ്രത്യേകമായി നൽകണം. വെബ് പോർട്ടലിലെ കലണ്ടറിൽ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദർശന ദിവസവും സമയവും തിരഞ്ഞെടുക്കാം.

Sabarimala Makaravilakku 2019: ശബരിമല മകരവിളക്ക് ഉത്സവം, അറിയേണ്ടതെല്ലാം

5 വയസ്സിൽ താഴെയുളള കുട്ടികൾക്ക് ബുക്കിങ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികൾക്ക് ബുക്കിങ്ങിനു സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പൺ കിട്ടും. ബുക്കിങ് പൂർത്തിയാക്കിയശേഷം വെർച്വൽ ക്യൂ, സ്വാമി ക്യൂ കൂപ്പൺ സേവ് ചെയ്ത് പ്രിന്റ് എടുക്കണം.

Sabarimala Special Trains 2019: ശബരിമല: നവംബർ 15 മുതൽ പ്രത്യേക ട്രെയിനുകൾ

കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീർഥാടകർക്കു മാത്രമേ വിർച്വൽ ക്യൂ വഴി പ്രവേശനം സാധ്യമാകൂ. അന്നേ ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പോലീസിന്റെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ് കൈപ്പറ്റണം. ബുക്കിങ്ങിനുപയോഗിച്ച ഫോട്ടോ തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ കാണിക്കണം. വെർച്വൽ ക്യൂ പ്രവേശന കാർഡ് കൈവശമുള്ളവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.

ഹെൽപ്‌ലൈൻ നമ്പർ- 7025800100

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.