തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തു വ്യാ​പ​ക റെ​യ്ഡും അ​റ​സ്റ്റും. ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ, കാ​ന​ന​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും സു​പ്രീം ​കോ​ട​തി വി​ധി അ​ട്ടി​മ​റി​ച്ചു യു​വ​തി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത 2,061 പേ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി ഇ​തു​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇന്നലെ രാത്രി മാത്രം 700 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഹര്‍ത്താല്‍, വഴി തടയല്‍, കലാപം ഉണ്ടാക്കാനുളള ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളൊക്കെ ചുമത്തിയിട്ടുണ്ട്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ സ്ത്രീ​ക​ളുമു​ണ്ട്. 452 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റജി​സ്റ്റ​ർ ചെ​യ്തി​ട്ടുളളത്. 1,500 പേ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും പൊ​ലീ​സ് ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങള്‍ക്കു പുറമേ, സംസ്‌ഥാനത്താകെയുണ്ടായ സംഭവങ്ങളില്‍ റജിസ്‌റ്റര്‍ ചെയ്‌തത്‌ 440 കേസുകള്‍. അയ്യായിരത്തോളം പേരെ പ്രതിയാക്കും. അറസ്‌റ്റിലായവരില്‍ 132 പേര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. വിട്ടുവീഴ്‌ചയില്ലാത്ത നടപടിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശം നല്‍കിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ട്‌ 210 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇതില്‍ ഭൂരിപക്ഷം പേരും പിടിയിലായി. ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ സഹായത്തോടെയാണ്‌ അറസ്‌റ്റ്‌. പൊലീസ് നടപടി വരും ദിവസങ്ങളില്‍ തുടരുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. അറസ്‌റ്റിലായവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ ഇടമില്ലെന്ന നിലയായി. ഇതേപ്പറ്റി ജയില്‍ മേധാവി ആര്‍.ശ്രീലേഖ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌. അറസ്‌റ്റിലാകുന്നവരുടെ എണ്ണം കൂടുകയാണെങ്കില്‍ മറ്റേതെങ്കിലും സ്‌ഥലം ജയിലായി വിജ്‌ഞാപനം ചെയ്‌തശേഷം അവിടേക്കു മാറ്റും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.