പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജികളില്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവരര്. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് പറഞ്ഞത് ഒരു വലിയ വിജയമാണെന്നും അയ്യപ്പന്‍ തങ്ങളെ രക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി പ്രതികരിച്ചു. എല്ലാം ഭംഗിയായി വരുമെന്നും ശബരിമലയില്‍ സന്തോഷവും സമാധാനവും പുനഃസ്ഥാപിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ തന്ത്രി ഇത് അയ്യപ്പന്റെ വിജയമാണെന്നും കൂട്ടിച്ചേര്‍ത്തു.

റിവ്യൂ ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കുമെങ്കിലും സെപ്റ്റംബർ 28ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും യുവതികൾക്ക് പ്രവേശിക്കാൻ വിലക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.