ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്തെതിരെ പുനഃപരിശോധന ഹർജി നൽകി. പന്തളം രാജകുടുംബം, നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ് ), ദേശീയ അയ്യപ്പ ഭക്ത വനിത കൂട്ടായ്മ, സന്നദ്ധ സംഘടനയായ ചേതന എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.

അഖില ഭാരത അയ്യപ്പ ഭക്തജന സംഘം പ്രസിഡന്റ് ശൈലജ വിജയന്‍ നേരത്തേ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതി വിധി യുക്തിക്ക് നിരക്കാത്തതും നടപ്പിലാക്കാൻ സാധിക്കാത്തതുമാണെന്ന് റിവ്യു ഹർജിയിൽ പറയുന്നു. റിവ്യു ഹർജിയുടെ ഫലം അറിഞ്ഞ ശേഷമേ മറ്റ് കാര്യങ്ങൾ ആലോചിക്കൂ എന്നാണ് ശബരിമല തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയിരിക്കുന്നത്. എൻഎസ്എസുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസും ബിജെപിയും വർഗ്ഗീയതയുടെ ഒന്നാം സ്ഥാനക്കാരാവാൻ മത്സരിക്കുന്നു; പിണറായി

അതേസമയം, സംസ്ഥാനം ഭരിക്കുന്ന സർക്കാർ വിളിച്ച ചർച്ചയിൽ നിന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും പിന്മാറിയത് ശരിയാണോയെന്ന് അവർ തന്നെ ആലോചിക്കണമെന്നാണ് മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആ നിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഹിന്ദു ധർമ്മശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുളള പ്രമുഖ പണ്ഡിതരും, സാമൂഹ്യപരിഷ്കർത്താക്കളും, അഴിമതിക്കാരല്ലാത്തവരെയും ഉൾപ്പെടുത്തിയ ഒരു സമിതിയെ നിയമിച്ച് അവരുടെ നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും സമർപ്പിക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിച്ച ആവശ്യം. എന്നാൽ കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും നടപ്പിലാക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പുനൽകിയിരുന്നു. അതിനാലാണ് സർക്കാർ റിവ്യു ഹർജി നൽകാത്തത്” പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.