ആലപ്പുഴ: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ യുവതീപ്രവേശനത്തിന് വേണ്ടിയല്ല വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന് വേണ്ടി വനിതാ മതില്‍ തീര്‍ക്കാനുളള ആഹ്വാനത്തെ തളളിക്കളയാനാകില്ലെന്നും വെളളാപ്പളളി വ്യക്തമാക്കി.

‘വനിതാ മതില്‍, ശബരിമല വിഷയങ്ങള്‍ കൂട്ടിക്കെട്ടി ഭിന്നതയ്ക്ക് ശ്രമം നടക്കുന്നുണ്ട്. ഐക്യത്തിന് വേണ്ടി വനിതാ മതില്‍ തീര്‍ക്കാനുളള ആഹ്വാനത്തെ തളളിക്കളയാനാകില്ല. വനിതാ മതിലില്‍ പങ്കെടുക്കും. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ എസ്എൻഡിപി യോഗം ഇക്കാര്യം ഉന്നയിച്ചിരുന്നു. പിണറായി വിജയൻ വിളിച്ചു എന്ന കാരണം കൊണ്ട് യോഗത്തിൽ പങ്കെടുക്കാതിരിക്കേണ്ട കാര്യമുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വിവിധ സംഘടനകൾ ചേർന്ന് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ചർച്ചകൾക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ