ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം പ്രമാണിച്ച് ഭക്തരുടെ സൗകര്യാർത്ഥം ചെങ്ങന്നൂരിൽ ട്രെയിനുകൾക്ക് താൽകാലിക സ്റ്റോപ്പ് അനുവദിച്ചു. തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലെ ശബരിമല തീർത്ഥാടകർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ചെങ്ങന്നൂർ അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പ്

ട്രെയിൻ നമ്പർ 12698 തിരുവനന്തപുരം-ചെന്നൈ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സും, ട്രെയിൻ നമ്പർ 22653 തിരുവനന്തപുരം- ഹസ്റത്ത് നിസ്സാമുദ്ദീൻ പ്രതിവാര സൂപ്പർ എക്സ്പ്രസ്സും 24.11.2018 മുതൽ 19.01.2019 വരെ രണ്ട് മിനിറ്റ് ചെങ്ങന്നൂരിൽ നിർത്തും. ട്രെയിൻ നമ്പർ 12697 ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് 25.11.018 മുതൽ 20.01.2019 ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തും.

ട്രെയിൻ നമ്പർ 22654 ഹസ്റത്ത് നിസ്സാമുദ്ദീൻ- തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് 26.11.2018 മുതൽ 19.01.2019 വരെ ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തും.

മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരുന്നു.ഡെൽഹി, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും ശബരിമല മണ്ഡല മകര വിളക്ക് പൂജ പ്രമാണിച്ച് പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുണ്ട്.

Trains For Pilgrims From Tamil Nadu

ട്രെയിൻ നമ്പർ 06047 ചെന്നൈ സെൻട്രൽ -കൊല്ലം സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 8.40ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.2018 ഡിസംബർ 03,05,10,12,17,19,24,26,31 തിയതികളിലും ,2019 ജനുവരി 07,09,14 തിയതികളിലായിരിക്കും ചെന്നൈയിൽ നിന്നും ട്രെയിൻ സർവ്വീസ് നടത്തുന്നത്.
ട്രെയിൻ നമ്പർ 06048 കൊല്ലം-ചെന്നൈ സെൻട്രൽ സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ 2018 ഡിസംബർ 04,06,11,13,18,20,27 തിയതികളിലും 2019 ജനുവരി 03,08,10 തിയതികളിലും ഉച്ചയ്‌ക്ക് മൂന്നു മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 09.45 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും

ട്രെയിൻ നമ്പർ 06049 ചെന്നൈ സെൻട്രൽ- കൊല്ലം സ്പെഷ്യൽ ഫെയർ ട്രെയിൻ 2019 ജനുവരി 04,18,25 തിയതികളിൽ രാത്രി 8.40ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലത്ത് എത്തും.
ട്രെയിൻ നമ്പർ 06050 കൊല്ലം- ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ 2019 ജനുവരി 06,13,20,27 തിയതികളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെട്ട് പിറ്റേന്ന രാവിലെ 07.20ന് ചെന്നയിൽ എത്തിച്ചേരും
സുവിധ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 82635 ചെന്നൈ സെൻട്രൽ- കൊല്ലം സുവിധ സ്പെഷ്യൽ ട്രെയിൻ 2019 ജനുവരി 11ന് ചെന്നൈ സെൻട്രലിൽ രാത്രി 08.20ന് നിന്ന് പുറപ്പെട്ട് പിറ്റേന്ന് 12 മണിക്ക് കൊല്ലത്ത് എത്തും.
ട്രെയിൻ നമ്പർ 82634 കൊല്ലം-ചെന്നൈ സെൻട്രൽ സുവിധ സ്പെഷ്യൽ ട്രെയിൻ 2018 ഡിസംബർ 25ന് ഉച്ചയ്‌ക്ക് 3.00 മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
ഈ ട്രെയിനുകൾക്ക് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഉണ്ട്.

Trains For Pilgrims From Andhra and Telangana

ആന്ധ്ര,തെലുങ്കാനയിൽ നിന്നുള്ള ഭക്തർക്കായി കോല്ലം -ഹൈദരാബാദ് സുവിധ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ട്രെയിൻ നമ്പർ 82722 കൊല്ലം-ഹൈദരാബാദ് സുവിധ സ്പെഷ്യൽ ട്രെയിൻ 2019 നവംബർ 19,23,27 തിയതികളിലും, ഡിസംബർ 1നും വെളുപ്പിന് മൂന്ന് മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ക്ക് ഹൈദരാബാദിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 82721 ഹൈദരാബാദ് -കൊല്ലം സുവിധ സ്പെഷ്യൽ ട്രെയിൻ ഹൈദരാബാദിൽ നിന്നും 2018 നവംബർ 17,21,25,29 തിയതികളിൽ ഉച്ചയ്ക്ക് 03.55ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.55ന് കൊല്ലത്ത് എത്തിച്ചേരും.

വിശാഖപട്ടണത്ത് നിന്നും കാക്കിനാടയിൽ നിന്നുമാണ് കൊല്ലം വരെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാക്കിനാടയിൽ നിന്ന് കൊല്ലത്തേക്കുളള ട്രെയിൻ സുവിധ ട്രെയിനാണ്.

08515 നമ്പർ സ്പെഷൽ ട്രെയിൽ വിശാഖപട്ടണത്ത് നിന്നും, നവംബർ 17 മുതൽ ജനുവരി 15 വരെയുളള എല്ലാ ശനി, ചൊവ്വ ദിവസങ്ങളിലും സർവ്വീസ് നടത്തും. രാത്രി 11.15 നാണ് ട്രെയിൻ പുറപ്പെടുക. നവംബർ 17, 20, 24, 27, ഡിസംബർ 1, 4, 8, 15, 22, 25, ജനുവരി മാസം അഞ്ച്, 12, 15 തീയതികളിലാണ് ട്രെയിൻ യാത്ര ആരംഭിക്കുക. തൊട്ടടുത്ത തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴിന് ഈ ട്രെയിനുകൾ കൊല്ലത്ത് എത്തും.

കൊല്ലത്ത് നിന്ന് വിശാഖപട്ടണത്തേക്ക് ട്രെയിൻ നമ്പർ 08516 നവംബർ 19 മുതൽ ജനുവരി 17 വരെയുളള എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തിന് തിരികെ പോകും. തൊട്ടടുത്ത ദിവസം വൈകിട്ട് ആറരയ്ക്ക് ട്രെയിൻ വിശാഖപട്ടണത്ത് എത്തും. ട്രെയിൻ നമ്പർ 82717 കാക്കിനാടയിൽ നിന്ന് നവംബർ മാസം 15, 19, 23 തീയതികളിൽ രാത്രി 11.50 നാണ് ട്രെയിൻ പുറപ്പെടുക. കൊല്ലത്ത് 17, 21, 25 തീയതികളിൽ രാവിലെ ഏഴ് മണിക്കാണ് ട്രെയിൻ എത്തിച്ചേരുക.

കൊല്ലത്ത് നിന്ന് തിരിച്ച് കാക്കിനാട ടൗണിലേക്കുളള ട്രെയിൻ നമ്പർ 82718 നവംബർ 17, 21, 25 തീയതികളിൽ രാവിലെ പത്ത് മണിക്ക് പുറപ്പെടും. അടുത്ത ദിവസം വൈകീട്ട് ആറരയ്ക്കാണ് ഇത് കാക്കിനാടയിൽ എത്തിച്ചേരുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.