ശബരിമല: സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ശബരിമലയില്‍ നട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ.

തുലാമാസ പൂജയ്ക്കായി നട തുറന്ന ഒക്റ്റോബർ 17, 18, 19 തീയതികളിലെ വരുമാനമാണിത്. കഴിഞ്ഞ മാസത്തേക്കാൾ 31,009 രൂപ മാത്രമാണ് ഇത്തവണ കൂടുതലായി ലഭിച്ചത്. കന്നിമാസ പൂജയ്ക്കായി നട തുറന്ന ആദ്യ മൂന്ന് ദിവസങ്ങളിലെ വരുമാനം 1,12,35,625 രൂപയായിരുന്നു.

മഹാപ്രളയത്തിന് ശേഷം കന്നിമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമല ദർശനത്തിനു എത്തിയവരുടെ എണ്ണം തീരെ കുറവായിരുന്നു. എന്നാൽ ഇത്തവണ ഭക്തജനത്തിരക്ക് ഏറിയിട്ടും വരുമാനം അതിനു ആനുപാതികമായി കൂടിയിട്ടില്ലെന്ന് വ്യക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.