ആലപ്പുഴ: ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് (91) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചെങ്ങന്നൂരുള്ള വസതിയിലായിരുന്നു അന്ത്യം.

ശബരിമല അടക്കം നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. പ്രായാധിക്യം കാരണം  മല കയറാന്‍ ബുദ്ധിമുട്ട് നേരിട്ട് തുടങ്ങിയപ്പോള്‍ ചെറുമകന്‍ മഹേഷ്‌ മോഹനന്‍ ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 1928 ജൂലൈ 28നാണ് ജനനം. ദേവകി അന്തര്‍ജ്ജനം ആണ് ഭാര്യ. മക്കള്‍: കണ്‌ഠര് മോഹനര്, മല്ലിക, ദേവിക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ