അട്ടപ്പാടി: ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചതിന് സംഘപരിവാർ ആക്രമണത്തിന് വിധേയയായ ബിന്ദു തങ്കം കല്യാണിയെ അനുകൂലിച്ച് അട്ടപ്പാടിയിൽ ഐക്യാദാർഢ്യ സദസ് സംഘടിപ്പിച്ചു. അഗളിയിലും, ഗൂളികടവിലുമാണ് ഐക്യദാർഢ്യ നടന്നത്.

സണ്ണി.എം.കപിക്കാട്, മൈത്രേയൻ, ഡോ.പി.ഗീത, സി.എസ് രാജേഷ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ശബരിമല ദർശനത്തിന് പോയി തിരിച്ചെത്തിയത് മുതൽ ബിന്ദു തങ്കം കല്ല്യാണിക്ക് നേരെ സംഘപരിവാർ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. കോഴിക്കോട് ചേവായൂരിൽ ഇവർ താമസിച്ചിരുന്ന വീടിനു നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് വീട്ടുടമ ഇവരെ ഇറക്കിവിട്ടിരുന്നു.​

അട്ടപ്പാടിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ നിന്ന്. ചിത്രം / ഹരിഹരൻ സുബ്രഹ്മണ്യൻ

ബിന്ദു അധ്യാപികയായി ജോലി ചെയ്‌തിരുന്ന സ്കൂളുകളിൽ ജോലി ചെയ്യാൻ അനുവദിക്കാത്ത സ്ഥിതി വന്നതോടെ ഇവരെ അട്ടപ്പാടിയിലേക്ക് മാറ്റി. കൂടാതെ സോഷ്യൽ മീഡിയിലും വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നു. ബിന്ദു തങ്കം കല്ല്യാണി എന്നതിന് പകരം ബിന്ദു സക്കറിയ എന്ന പേരിലും പ്രചരണം നടത്തിയിരുന്നു. കൂടാതെ അരാജകവാദി, മാവോയിസ്റ്റ് തുടങ്ങിയ പ്രചാരണവും സോഷ്യൽ മിഡിയയിലൂടെ ബിന്ദുവിനെതിരെ നടക്കുന്നുണ്ട്.

ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ് സംഘപരിവാർ നടത്തുന്നതെന്നും ഇത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും. ബിന്ദു ടീച്ചർക്കും മക്കൾക്കും താമസ സൗകര്യങ്ങൾ നിഷേധിക്കുന്നതും അനുവദിക്കാനാവില്ലെന്നും​ ഈ വിഷയത്തിൽ പിന്തുണയുമായാണ് അഗളിയിലും ഗൂളികടവിലും സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ