പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കം. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ടി.കെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി കത്തിക്കും. ഊട്ടുപുരയില്‍ 5000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വൈകുന്നേരം ആറരയോടെ നിയുക്ത മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് നടക്കും. ചാലക്കുടി കൊടകരമംഗലത്ത് അഴകത്ത് മനയില്‍ എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും.

വൃശ്ചികം ന്നെിന് പുലര്‍ച്ചെ നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും അവസാനവട്ട ഒരുക്കത്തിന്റെ തിരക്കിലാണ് പമ്പയും സന്നിധാനവും. പി. കെ. മധുവാണ് ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍. സന്നിധാനത്ത് 1635 ഉം പമ്പയില്‍ 750 ഉം പൊലീസുകാരുണ്ടാകും. നാല് ലക്ഷം പായ്ക്കറ്റ് അപ്പവും 25 ലക്ഷത്തോളം ടിന്‍ അരവണയും കരുതല്‍ ശേഖരമുണ്ട്. എല്ലാ ദിവസവും പുലര്‍ച്ചെ മുന്നുമണിക്ക് നടതുറന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അടയ്ക്കും. വൈകിട്ട് മൂന്നിന് വീണ്ടും തുറന്ന് രാത്രി 11 ന് അടയ്ക്കും. പുലര്‍ച്ചെ 3.30 മുതല്‍ 11.30 വരെ നെയ്യഭിഷകം നടത്താം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ