പമ്പ: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന പ്രതിഷേധങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ 19 റിവ്യൂ ഹർജികൾ ആണ് നൽികിയിരിക്കുന്നത്.

ശബരിമലയിൽ പ്രശ്നങ്ങൾ രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വർഗീയവികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിച്ചത്. ഇത്തരം പ്രശ്നങ്ങളോട് സമചിത്തതോടെയാണ് മുഖ്യമന്ത്രി ഇടപെടേണ്ടത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കോൺഗ്രസ്സിനെ നവോത്ഥാനം പഠിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കല്‍ ഉള്‍പ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. യുവതികള്‍ മലകയറാനെത്തുമെന്ന പ്രചരണം ഉള്ളതിനാല്‍ , സര്‍ക്കാര്‍ പ്രതിഷേധം മുന്നില്‍ കാണുന്നുണ്ട്. ശബരിമലയില്‍ അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്നലെ പലയിടത്തായി ഭക്തര്‍ തടഞ്ഞിരുന്നു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ തീര്‍ത്ഥാടന സംഘത്തിലുള്ളവരായിരുന്നു നാലു പേരും.

തെലങ്കാനയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്. ഇവരില്‍ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

Live Updates:

6.11pm:രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു.റാന്നി മജിസ്ട്രെറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ യുവതി പ്രവേശനവുമായ് ബന്ധപ്പെട്ട് സമരത്തിനിടെ ഒക്ടോബർ 17-നാണ് രാഹുൽ ഈശ്വർ അറസ്റ്റിലാകുന്നത്

6.03pm: ശബരിമലയിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് നൽകുമെന്ന നിലപാട് നിന്നും മലക്കം മറിഞ്ഞ് ദേവസ്വം ബോർഡ്.നിയമ വിദഗ്‌ധരുടെ ഉപദേശത്തെ തുടർന്നാണ് നിലപാട് മാറ്റിയത്.

4.17pm: ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് എബ്രഹാമിനും ,ഐജി എസ് ശ്രീജിത്തിനും നേരേ ഉണ്ടായ സൈബർ ആക്രമണങ്ങൾ ദൗർഭാഗ്യകരമെന്ന് ഡിഐജി

2.48pm: ശബരിമലയിൽ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ്

2.33pm: ശബരിമല വിഷയത്തിൽ നാളെ മുഖ്യ മന്ത്രി പ്രതികരിക്കും

2.06pm : ശബരിമലയിൽ സ്ത്രീളെ തടഞ്ഞ 700 പേർക്കെതിരെ പൊലീസ് കേസെടുത്തു എന്ന് റിപ്പോർട്ട്

1.46pm:തുലാപ്പള്ളിയിൽ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി ബിന്ദുവിനെ എരുമേലിയിലേക്ക മടക്കി കൊണ്ടുപോയി

1.26Pm: എരുമേലി പൊലീസ് സംരക്ഷണം നൽകാനാവിലെന്ന് അറിയിച്ചതിനെ തുടർന്ന് സ്വന്തം നിലയ്ക്ക് ശബരിമലയിലേക്ക് പുറപ്പെട്ട് ബിന്ദുവിനെ എരുമേലിക്കും നിലക്കലിനും ഇടക്കുള്ള തുലാപ്പള്ളിയിൽ ഒരു സംഘം ആളുകൾ തടഞ്ഞു

1.08pm: പൊലീസ് സംരക്ഷണം നൽകാനാവിലെന്ന് പറഞ്ഞു ശബരിമല ദർശിക്കാനെത്തിയ ബിന്ദുവിനെ തിരിച്ചയച്ചു.

11.55am:സിപിഎമ്മിന്റെ അടിത്തറയായ ഹിന്ദു വോട്ട് ഇല്ലാതാക്കാൻ വേണ്ടി ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എകെ ബാലൻ

11.37am:സുപ്രീം കോടതിയിൽ നൽകേണ്ട റിപ്പോർട്ടിനെ സംബന്ധിച്ച് ദേവസ്വം ബോർഡ് തീരുമാനം നാളെ.നിയമ വിദഗ്‌ധരുമായ് കൂടിയാലോചിച്ച ശേഷമേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുകയുള്ളു എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ എ പദ്മകുമാർ പറഞ്ഞു

11.21am:പൊലീസ് സംരക്ഷണത്തിൽ ബിന്ദുവിനെ നിലക്കൽ എത്തിച്ചു

11.10am: ദേവസ്വം ബോർഡ് പ്രസിഡന്റ എ പദ്മകുമാറിന്റെ വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ മാർച്ച് നടത്തുന്നു.ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

11.05am: പിണായി വിജയനും കോടിയേരി ബാലകൃഷ്ണനും കോൺഗ്രസ്സിനെ നവോത്ഥാനം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

11.00 am: സുപ്രീം കോടതിയിൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ 19 പുനപ്പരിശോധന ഹർജികൾ

10.22am:ശബരിമല ദർശനത്തിനായ് ബിന്ദു പമ്പയിലേക്ക്,എന്നാൽ ഇരുമുടികെട്ടില്ലാത്തതിനാൽ സുരക്ഷ ഒരുക്കാനാക്കിലെന്ന് നിലപാടിലാണ് എരുമേലി പോലീസ്

10.13am: എരുമേലിയിൽ അയ്യപ്പധർമ്മസേനയുടെ നേതൃത്വത്തിൽ ശയനപ്രദിക്ഷണം നടത്തി പ്രധിഷേധിക്കുന്നു

9.48am: ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കറുകച്ചാൽ സ്വദേശി ബിന്ദു എരുമേലി പൊലീസിനെ സമീപിച്ചു

9.05 am: രാത്രി പത്ത് മണിയോടെ നട അടക്കും. എന്നാല്‍ വെെകിട്ട് ഏഴ് മണിയോടെ അയ്യപ്പന്മാരെ സന്നിധാനത്തിലേക്ക് കടത്തി വിടില്ല.

8.02 am: സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ സ്ഥിതി റിപ്പോർട്ട് നല്‍കുന്നതില്‍ സർക്കാരിന്‍റെ നിലപാട് അറിയാനായി ദേവസ്വം ബോർഡ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

7.43 am: നിലയ്ക്കല്‍ ഉള്‍പ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും.

7.30 am: തുലാമാസ പൂജകള്‍ കഴിഞ്ഞതോടെ ശബരിമല നട ഇന്ന് അടയ്ക്കും. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.