പമ്പ: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയിൽ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സംഘം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അയ്യപ്പ ദർശനത്തിന് ശേഷം മാത്രമേ മടങ്ങി പോകൂ എന്ന നിലപാടിലാണ്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയില്‍ എത്തിയത്. ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു.

പൊലീസുമായി ചർച്ച നടത്തിയെങ്കിലും കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും അയ്യപ്പ ദർശനത്തിന് ശേഷം മാത്രമേ മടങ്ങൂ എന്നും ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പമ്പ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കാന്‍ പൂജാരിമാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മനിതി സംഘം സ്വയം കെട്ടുനിറച്ചാണ് ശബരിമലയിലേക്ക് പോകാനൊരുങ്ങിയത്. 11 അംഗ സംഘത്തിലെ ആറ് പേരാണ് കെട്ടു നിറച്ചത്. ഇവർ മാത്രമാകും പതിനെട്ടാം പടി കയറുകയെന്നും മനിതി സംഘം അറിയിച്ചു.

നേരത്തെ കേരള അതിർത്തി കടന്നപ്പോൾ മുതൽ വലിയ പ്രതിഷേധമാണ് മനിതി സംഘത്തി​​ന് നേരെ ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ പലയിടത്തും പ്രതിഷേധമുയർന്നു. ​കട്ടപ്പനയിലും പാറക്കടവിലും വാഹനത്തിന്​ മുന്നിൽ​ പ്രതിഷേധം തീർത്ത​വരെ പൊലീസ്​ അറസ്​റ്റ്​ ചെയ്ത് നീക്കി.

കുമളി ചെക്ക് പോസ്റ്റിലും ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. തേനി വഴി കുമളിയിൽ കൂടിയാകും സംഘം പോവുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. തമിഴ്നാട് പൊലീസിന്റെ അകമ്പടിയോടുകൂടി അതിർത്തി കടന്ന വനിതകളെ കമ്പംമേട് വച്ച് കേരള പൊലീസിന് കൈമാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.