scorecardresearch

ശബരിമല: പുനഃപരിശോധന ഹർജികള്‍ അടുത്ത ബുധനാഴ്‍ച്ച പരിഗണിക്കും

കേസ് വാദം കേൾക്കുന്നതിനായി ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

കേസ് വാദം കേൾക്കുന്നതിനായി ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

author-image
WebDesk
New Update
Unnao, Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, supreme court, Unnao Accident, Unnao, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചതിനെതിരേ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരി ആറിനു സുപ്രീം കോടതി പരിഗണിക്കും. ശബരമില കോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നുവെന്ന് ആരോപിച്ച് നൽകിയിട്ടുള്ള കോടതിയലക്ഷ്യ ഹർജികളും കോടതി അന്നേ ദിവസം പരിഗണിക്കും. കേസ് വാദം കേൾക്കുന്നതിനായി ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

Advertisment

ശബരിമല റിട്ട് ഹര്‍ജികൾ ഫെബ്രുവരി എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുക. ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്‍റെ സാവകാശ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

ഫെബ്രുവരി മാസം സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ശബരിമല ഹർജികളും ഉൾപ്പെട്ടിട്ടുള്ളത്. കേസ് ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കേസിൽ‌ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ ഏക വനിത അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മെഡിക്കൽ അവധി കണക്കിലെടുത്ത് തീയതി മാറ്റുകയായിരുന്നു.

Supreme Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: