Sabarimala Temple Protests Today Live Updates: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ശബരിമലയിലെ സംഭവങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന എസ്‌പി യതീഷ് ചന്ദ്രയുടെ ചോദ്യം ശരിയായില്ലെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ.എസ്‌പി ഇതേ ചോദ്യം സംസ്ഥാന മന്ത്രിമാരോട് ചോദിക്കുമോ എന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചു.ശബരിമല പ്രശ്നത്തിൽ കേന്ദ്രം ഇടപെടുമോ എന്ന ചോദ്യത്തിന് ആദ്യം സംസ്ഥാന സർക്കാർ പരിഹാരം ഉണ്ടാക്കട്ടെയെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു

സമുദായ സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. അടുത്ത മാസം ഒന്നിനാണ് യോഗം. നവോത്ഥാന പാരമ്പര്യമുളള സംഘടനകൾ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ പഴയ കാലത്തേക്ക് കൊണ്ടുപോകാൻ ശ്രമം. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി

ശബരിമല:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റെ് എ.പദ്‌മകുമാർ മാധ്യമങ്ങളെ കാണുന്നു. ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതം എന്ന് പദ്‌മകുമാർ പറഞ്ഞു. സാവാകാശ ഹർജിയിൽ പ്രതീക്ഷയുണ്ടെന്നും, ഹർജി വൈകിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എ.പത്മകുമാർ പറഞ്ഞു.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പമ്പയിലെത്തി എത്തി. പൊൻ രാധാകൃഷ്ണനോപ്പം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളും ഉണ്ട്. കേന്ദ്രമന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തി വിടു എന്ന് പൊലീസ് പറഞ്ഞു .സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടില്ല എന്ന് എസ്‌പി യതീഷ് ചന്ദ്ര പറഞ്ഞത് തർക്കത്തിന് കാരണമായി.

സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവയ്ക്കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഹൈക്കോടതി നിർദേശാനുസരണമാണ് നടപടി. ഐജി വിജയ് സാഖറെ നേരിട്ടെത്തിയാണ് നടപടി നടപ്പിലാക്കിയത്. ഹൈക്കോടതി നിർദേശം പാലിക്കുമെന്നും ഭക്തര്‍ക്ക് ഇനി വിരിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

വലിയ നടപ്പന്തലില്‍ ആരെയും ഉറങ്ങാന്‍ അനുവദിക്കില്ലെന്നും ഐജി വ്യക്തമാക്കി. വാവരുസ്വാമി നടയില്‍ വിശ്രമിക്കാമെന്ന നിർദേശം വന്നിട്ടില്ല. അതേസമയം, സന്നിധാനത്ത് ഇന്നലെ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചു. പ്രതിഷേധത്തിനായി ബിജെപി സര്‍ക്കുലറിലൂടെ നിയോഗിച്ചവരെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് നാലരയോടെയാണ് ഒമ്പത് പേരെ സന്നിധാനം പൊലീസ് കസ്റ്റിയിലെടുത്തത്. നടപടിക്കെതിരെ ബിജെപി എംപി വി.മുരളീധരന്‍ ഇന്നലെ രാത്രി സന്നിധാനത്ത് പ്രതിഷേധിച്ചിരുന്നു.

കൊല്ലം പരവൂര്‍ ഭൂതക്കുളം സ്വദേശികളാണ് ഇതില്‍ എട്ട് പേര്‍. ഒരാള്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയാണ്. ഇതിന് മുന്പ് രണ്ട് തവണ സന്നിധാനത്തുണ്ടായ പ്രതിഷേധങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. മറ്റുള്ളവര്‍ ശബരിമലയില്‍ പ്രതിഷേധത്തിനായി ബിജെപി സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Sabarimala Temple Protests Today Live Updates:

5.27 pm: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ശബരിമലയിലെ സംഭവങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന എസ്‌പി യതീഷ് ചന്ദ്രയുടെ ചോദ്യം ശരിയായില്ലെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ.ശബരിമല പ്രശ്നത്തിൽ കേന്ദ്രം ഇടപെടുമോ എന്ന ചോദ്യത്തിന് ആദ്യം സംസ്ഥാന സർക്കാർ പരിഹാരം ഉണ്ടാക്കട്ടെയെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു

2.45 pm: സമുദായ സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. അടുത്ത മാസം ഒന്നിനാണ് യോഗം. നവോത്ഥാന പാരമ്പര്യമുളള സംഘടനകൾ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ പഴയ കാലത്തേക്ക് കൊണ്ടുപോകാൻ ശ്രമം. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി

2.10 pm: ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐജി വിജയ് സാക്കറെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. യഥാർത്ഥ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നത്. വിശ്വാസികൾക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ശരണമന്ത്രത്തിന് തടസ്സമില്ലെന്നും ഐജിയുടെ റിപ്പോർട്ട്

1.30 pm: ചില പൊലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുത്തെന്ന് ഹൈക്കോടതി. മുംബൈയിൽനിന്ന് വന്ന അയപ്പന്മാർ എന്തുകൊണ്ട് തിരിച്ചുപോയെന്നും കോടതി ചോദിച്ചു. വിശ്വാസികളിൽ പൊലീസ് നടപടി ഭീതിയുളവാക്കുന്നുവെന്നും കോടതി

12.45 pm: കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചു. രണ്ട് മാസം റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം.

12.10 pm: ദേവസ്വം ബോർഡ് നൽകിയ ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും

12.05 pm: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റെ് എ.പത്മകുമാർ മാധ്യമങ്ങളെ കാണുന്നു. ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതം എന്ന് പദ്‌മകുമാർ പറഞ്ഞു

11.45 am: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പമ്പയിലെത്തി.

11.25 am: ശബരിമലയിലെ നിരോധനാജ്ഞയെ കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. നിരോധനാജ്ഞ ആർക്കൊക്കെ ബാധകമെന്ന് സർക്കാർ വിശദീകരണം നൽകണം

11.15 am: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി. അഭിപ്രായം പറയാനില്ലെന്നായിരുന്നു പൊൻ രാധാകൃഷ്ണന്റെ മറുപടി

11.00 am: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് തിരിച്ചു. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിൽ പ്രതിഷേധിച്ചാണ് മന്ത്രി ബസ്സിൽ പോയത്

10.30 am:കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ നിലയ്ക്കലിൽ എത്തി. പൊൻ രാധാകൃഷ്ണനോപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളും ഉണ്ട്

7.45 am: പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതിന് മുന്നോടിയാണ് പൊലീസ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത്.

7.30 am: റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 പേരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ