scorecardresearch

'വൈക്കോല്‍ കൊണ്ടൊരു രൂപമുണ്ടാക്കി ചവിട്ടി കടലില്‍ തള്ള്'; രാധാകൃഷ്ണന് പിണറായിയുടെ മറുപടി

Sabarimala Temple Protests Today Live News Updates:ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനുവരി 22 ന് മാത്രമേ വാദം കേൾക്കൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു

Sabarimala Temple Protests Today Live News Updates:ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനുവരി 22 ന് മാത്രമേ വാദം കേൾക്കൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു

author-image
WebDesk
New Update
pinarayi at malappuram ldf meeting sabarimal issue

Sabarimala Temple Protests Today Live News Updates: പമ്പ:ശബരിമലയിൽ ഇന്നലെ രാത്രി  നടപ്പന്തലിൽ  പ്രതിഷേധിച്ച​ ആർ എസ് എസ് നേതാവടക്കമുളളവരെ കോടതി റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ചിത്തിര ആട്ട വിശേഷമുൾപ്പടെയുളള ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട പതിനഞ്ച് പേരുൾപ്പടെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Advertisment

ശബരിമലയിലെ പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനെന്ന് ചോദിച്ച കോടതി സുപ്രീം കോടതി വിധിയുടെ മറവിൽ പൊലീസ് അതിക്രമം നടക്കുന്നുവെന്നും വ്യക്തമാക്കി. അതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനുവരി 22 ന് മാത്രമേ വാദം കേൾക്കൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമല സന്നിധാനത്ത് ഇന്നലെ അപ്രീതക്ഷിത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇന്നലെ രാത്രി 10.30 ന് ഹരിവരാസനം പാടി ശബരിമല നട അടച്ചപ്പോഴാണ് സന്നിധാനത്ത് അപ്രതീക്ഷിത സംഘർഷം ഉണ്ടായത്. സ​ന്നി​ധാ​ന​ത്ത് രാ​ത്രി വി​രി വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മാ​ളി​ക​പ്പു​റ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. നെ​യ്യ​ഭി​ഷേ​ക​ത്തി​ന് നേ​ര​ത്തെ ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് വി​രി​വ​യ്ക്കാ​നും മ​റ്റും പൊ​ലീ​സ് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ബു​ക്ക് ചെയ്തിട്ടില്ലെന്ന് സം​ശ​യം തോ​ന്നി​യ​വ​രെ പൊ​ലീ​സ് നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പൊലീ​സ് നീ​ക്കം ചെ​യ്ത​വ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഘ​ടി​ച്ച് വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ​ത്തി നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണെ​ന്നും അ​തി​നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് എ​സ്‌പി പ്ര​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സ് സം​ഘം ഇ​വ​രോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല.

Advertisment

ആർഎസ്എസ് നേതാവ് ആർ.രാജേഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി. നടയടച്ച ശേഷവും പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആദ്യം അറസ്റ്റിന് വഴങ്ങിയെങ്കിലും പിന്നീട് നെയ്യഭിഷേകം നടത്തണമെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. സന്നിധാനത്തെ നിരോധനാജ്ഞ ലംഘിച്ചതിനാൽ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ്‌ ചെയ്ത് നീക്കുകയായിരുന്നു.

Sabarimala Temple Protests Today Live News Updates:

9.33 pm: ശബരിമലയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ബിജെപിയുടെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായാണ് ഓരോ ദിവസവും പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, അത് നടക്കില്ലെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

പിണറായി വിജയനെ ചവിട്ടി കടലിലിടുമെന്ന് ബിജെപിയുടെ പ്രധാന നേതാവ് പരസ്യമായി പറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് അദ്ദേഹത്തിന്റെ കാലിന് ശക്തിപോരോ.

ഇപ്പോഴുള്ള കാലിന്റെ ശക്തിയുമായി വന്നാല്‍ ശരിയാവില്ല. തന്റെ ശരീരം ചവിട്ട് കൊള്ളാത്ത ശരീരമല്ല. ബൂട്സിട്ട കാലുകൊണ്ടുള്ള ചവിട്ടേറ്റ ശരീരമാണ്. എന്നുവച്ച് ബിജെപിക്കാര്‍ക്ക് കയറി കളിക്കാനുള്ള സ്ഥലമാണെന്ന് കണക്കാക്കേണ്ട. അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ മനസില്‍വച്ചാല്‍ മതി. ഒരു ഭീഷണിയും ഒരുകാലത്തും താന്‍ വകവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനു പറ്റില്ലെങ്കില്‍ വൈക്കോല്‍ കൊണ്ടൊരു രൂപമുണ്ടാക്കി ചവിട്ടി കടലില്‍ തള്ള്. ഞാന്‍ ജീവിതം ആരംഭിച്ചത് പൊലീസുകാര്‍ക്കൊപ്പമല്ല. പിണറായിയെ നിങ്ങള്‍ പരിചയപ്പെടുമ്പോഴും പൊലീസ് ഒപ്പമില്ല. നിങ്ങള്‍ വലിയ വില്ലാളി വീരന്മാരാണെന്നാണ് ധാരണ. ഒരു വില്ലാളി വീരന്മാരുമല്ല. സുരേഷ് ഗോപിയുടെ ആ ഡയലോഗാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ഇപ്പോള്‍ അതിന് തയ്യാറാകുന്നില്ല.

9.10Pm: കോടതി റിമാൻഡ് ചെയ്ത പ്രതിഷേധക്കാരെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി.

9.03PM: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ സംഘപരിവാർ പ്രവർത്തകർ കൂടി നിൽക്കുന്നു.  ശബരിമലയിൽ പ്രതിഷേധം നടത്തിയതിന്  കോടതി റിമാൻഡ് ചെയ്തവരെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചേയ്ക്കും എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ​

8.00 pm: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മറ്റന്നാള്‍ ശബരിമല സന്ദര്‍ശിക്കും. നാളെ ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി മുരളീധരനും ശബരിമലയിലെത്തും. രാവിലെ പത്തു മണിയോടെ ഇവര്‍ നിലയ്ക്കലിലെത്തും. എംപിമാര്‍ക്കൊപ്പം ജെആര്‍ പദ്മകുമാറും അശോകന്‍ കുളനടയുമുണ്ടാകും. പമ്പയും സന്നിധാനവും സന്ദര്‍ശിക്കും.

7.55 p: മനുഷ്യാവകാശ കമ്മീഷന്‍ ചെയർമാന്‍ ആന്‍റണി ഡൊമനിക്കും മറ്റ് അംഗങ്ങളും നാളെ ശബരിമലയിലെത്തും. ഭക്തർക്ക് ലഭിക്കുന്ന സേവനങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം.

5.30 pm: 1000 ത്തോളം യുവതികൾ ദർശനത്തിനായി രജിസ്റ്റർ ചെയ്തെന്ന് ദേവസ്വം ബോർഡ്. അസാധാരണ സുരക്ഷ ഒരുക്കിയിട്ടും യുവതികളെ തടയുന്നു. ശബരിമലയിൽ നടക്കുന്നത് തെമ്മാടിത്തവും കൈയ്യേറ്റവുമെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സാവകാശ ഹർജിയിൽ പറയുന്നു

5.10 pm: ശബരിമലയിലെ ക്രമീകരണങ്ങൾ തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയെന്ന് പൊലീസ്. ഒരു വിഭാഗം വ്യക്തികളും സംഘങ്ങളും ധർണയും വഴിതടയലും പ്രകടനവും നടത്തുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടയുകയും അതുവഴി തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം വ്യക്തികൾക്കും സംഘങ്ങൾക്കുമെതിരെ നിയമം അനുശാസിക്കുന്ന തരത്തിലുളള നടപടികൾ പൊലീസ് സ്വീകരിക്കും. തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ നടപടി

4.30 pm: ശബരിമലയിൽ ഇന്നലെ രാത്രിയുണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ 69 പേരെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാന്റ് ചെയ്തത്

4.00 pm: ശബരിമലയിൽ അപ്പം അരവണ വിൽപ്പന കുറഞ്ഞതായി റിപ്പോർട്ട്.എന്നാൽ കാണിക്ക നെയ്യഭിഷേകം എന്നിവയിൽ കഴിഞ്ഞ വർഷത്തെക്കാളും നേരിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തു.

3.45 pm: ശബരിമലയിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്.നാളെ യുഡിഎഫ് സംഘം ശബരിമലയിലേക്ക് പുറപ്പെടും. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

3.15 pm: ശബരിമലയിൽ പോകാൻ സന്നദ്ധത അറിയിച്ചു പത്ര സമ്മേളനം നടത്തിയ യുവതികൾക്കെതിരെ​ എറണാകുളം പ്രസ്സ് ക്ലബിന് പുറത്ത് പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് യുവതികൾക്ക് പുറത്തിറങ്ങാനായില്ല. പിന്നീട് പൊലീസ് സുരക്ഷയൊരുക്കി യുവതികളെ പ്രസ്സ് ക്ലബിന് പുറത്തെത്തിച്ചു

publive-image ശബരിമലയിൽ പോകാൻ സന്നദ്ധത അറിയിച്ചു പത്ര സമ്മേളനം നടത്തിയ യുവതികൾക്കെതിരെ​ എറണാകുളം പ്രസ്സ് ക്ലബിന് പുറത്ത് പ്രതിഷേധം. ഫോട്ടോ: നിതിൻ

3.05 pm: ശബരിമല യുദ്ധമുഖമാക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് ഹൈക്കോടതി. സമാധാനമുണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊലീസുമായി സഹകരിക്കണം. നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി

2.30 pm: ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകി. സ്ത്രീ പ്രവേശനത്തിന് സാവകാശം വേണമെന്ന് ആവശ്യം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി

2.05 pm: ശബരിമലയിൽ പോകാൻ സന്നദ്ധരായ മൂന്നു യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി. തങ്ങൾക്കു പുറമേ മറ്റു ഏഴു പേർ കൂടി ശബരിമല ദർശിക്കാൻ ഓൺലൈൻ ബുക്കിങ് ചെയ്തിട്ടുണ്ടെന്നും യുവതികൾ വ്യക്തമാക്കി

1.30 pm: ശബരിമലയിലെ പൊലീസ് നടപടിയിൽ എതിർപ്പുമായി ഹൈക്കോടതി. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനെന്ന് കോടതി ചോദിച്ചു. ശബരിമലയിൽ പൊലീസ് അതിര് കടക്കുന്നു. കർശന നിയന്ത്രണത്തിന് പൊലീസിന് ആരാണ് നിർദേശം നൽകിയത്. സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാൻ പൊലീസിന് എന്തവകാശമെന്നും കോടതി ചോദിച്ചു.

1.00 pm: ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ തെളിവാണ് പുറത്തു വന്ന കത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ.

12.30 pm: നിരോധനാജ്ഞ് ലംഘിച്ച് ശബരിമലയിൽ സംഘടിക്കാൻ ആഹ്വാനം നൽകിയ ബിജെപിയുടെ ഉത്തരവ് പുറത്ത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഒപ്പിട്ട് അയച്ച കത്താണ് പുറത്തു വന്നത്.

12.00 pm: ശബരിമലയിൽ മഴ നനയാതെ കയറി നിന്ന ഭക്തരെയാണ് പൊലീസ് അറസ്റ്റു ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്നും ചെന്നിതല ചോദിച്ചു.

11.30 am: സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഈ ശ്രമത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

11.00 am: ശബരിമലയെ ആർഎസ്എസിന്റെ കൈകളിൽ ഏൽപ്പിക്കാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ശബരിമലയിൽ ഭക്തർക്ക് പ്രശ്നമില്ല.ആർഎസ്എസിനാണ് പ്രശ്നം.

10.45 am: ഇന്നലെ രാത്രി സന്നിധാനത്ത് നടന്ന പ്രതിഷേധം

10.30 am: ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രി നടന്നത് ക്രൂരമായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള

10.15 am:

10.00 am: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലിലെത്തി.കേരളം പൊലീസ് ഭരണത്തിനു കീഴിലാണ് എന്ന പ്രതീതിയാണ് ശബരിമലയിൽ എത്തുമ്പോൾ തോന്നുന്നത്.പമ്പയിൽ അടിസ്ഥാന സൗകര്യമില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.

Protest Sabarimala Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: