Latest News

ശബരിമല; അക്രമം നടത്തിയ 210 പേരുടെ ചിത്രങ്ങൾ പുറത്ത്; പൊലീസ് കടുത്ത നടപടികളിലേക്ക്

പൊതുമുതൽ നശിപ്പിച്ചതിനടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കും

sabarimala,prathap bhanu mehtha
ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

കൊച്ചി: ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലരുടെ ചിത്രങ്ങൾ പത്തനംതിട്ട ജില്ല പൊലീസ് പുറത്തുവിട്ടു. അക്രമം നടത്തിയവരിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

“ചിത്രങ്ങൾ പുറത്തുവന്നുവെന്നത് ശരിയാണ്. ഇത് ലുക്കൗട്ട് നോട്ടീസല്ല. പ്രതികളെന്ന് സംശയിക്കുന്ന ഇവരെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ് പൊലീസ് ശ്രമിക്കുന്നത്.  പൊലീസുകാർക്കിടയിൽ നൽകിയതാണ്. ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനാണ് തീരുമാനം. അതിന് വേണ്ടിയാണ് ചിത്രങ്ങൾ കൈമാറിയത്. പൊലീസിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇത് നടപടിയെടുക്കാൻ വേണ്ടിയായിരുന്നു,” പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് സിഐ വിദ്യാധരൻ ഇന്ത്യൻ  എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

20 ഓളം കേസുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. സംഘം ചേർന്നുളള അക്രമം, നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നാണ് വിവരം. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ആണ് തീരുമാനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala temple protestors photos out on social media

Next Story
ഡിജിപി ജേക്കബ് തോമസിന്റെ പേരിലുളള ഭൂമി ജപ്‌തി ചെയ്യാൻ ആദായ നികുതി വകുപ്പ്jacob thomas on bar bribery case against mani
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express