scorecardresearch

പാസ് വാങ്ങില്ല; പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി രമേശ്

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പാ​സ് വാ​ങ്ങ​ണ​മെ​ന്നാണ് നിബന്ധന

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പാ​സ് വാ​ങ്ങ​ണ​മെ​ന്നാണ് നിബന്ധന

author-image
WebDesk
New Update
BJP Leader, MT Ramesh, Kerala Governor, P Sadasivam, പി.സദാശിവം, എം.ടി.രമേശ്, ബിജെപി-സിപിഎം, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, പയ്യന്നൂർ ബിജു വധക്കേസ്,

കോ​ഴി​ക്കോ​ട്: മണ്ഡല കാലത്ത് ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് പോകുന്നവർ മുൻകൂട്ടി പൊലീസ് പാസ് വാങ്ങണമെന്ന ഉത്തരവ് പാലിക്കില്ലെന്ന് ബിജെപി നേതാവ് എംടി രമേശ്. തടുക്കാൻ തന്റേടമുണ്ടെങ്കിൽ പിണറായി വിജയൻ തടുക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

Advertisment

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പാ​സ് വാ​ങ്ങ​ണ​മെ​ന്നാണ്, മണ്ഡലകാലത്തിന് മുന്നോടിയായി സംസ്ഥാന പൊലീസ് പുറപ്പെടുവിച്ച ഉത്തരവ്. ഈ നിർദ്ദേശം ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനമാണ് ബിജെപി നേതാവ് ഉന്നയിച്ചത്.

"ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കേ​ണ്ട ബാ​ധ്യ​ത ജ​ന​ങ്ങ​ൾ​ക്കി​ല്ല. മ​ണ്ഡ​ല​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ന​ട തു​റ​ക്കു​മ്പോൾ ആയിരക്കണക്കിന് ഭക്തർ പാസില്ലാതെ ശബരിമലയിലെത്തും. ത​ടു​ക്കാ​ൻ തന്റേടമുണ്ടെങ്കിൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ട​യ​ട്ടെ," എന്നാണ് എംടി രമേശ് പ്രസ്താവിച്ചത്.

പിണറായി വിജയൻ സർക്കാർ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയിൽ കൊണ്ടുവരുന്നതെന്ന് എംടി രമേശ് തുടർന്ന് പറഞ്ഞു. വിശ്വാസികൾക്ക് എതിരായ യുദ്ധപ്രഖ്യാപനമാണെന്ന് വിമർശിച്ച രമേശ്, എല്ലാ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും പറഞ്ഞു.

Advertisment
Bjp Mt Ramesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: