/indian-express-malayalam/media/media_files/uploads/2018/10/Sabarimala-Protest-1.jpg)
നിലയ്ക്കലിൽ പ്രതിഷേധം അക്രമാസക്തമായപ്പോൾ പ്രതിഷേധക്കാരനെ അടിച്ചോടിക്കുന്ന പൊലീസ്
തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചതിനെതിരെ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളിൽ അറസ്റ്റ് 3701 ആയി. ഇതുവരെ 543 കേസുകൾ രജിസ്റ്റർ ചെയ്തു.
നിരോധനാജ്ഞ ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങി പ്രധാന വകുപ്പുകളും ഉപവകുപ്പുകളും അടക്കം ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ഇനിയും അക്രമം നടക്കാനുളള സാധ്യത മുന്നിൽ കണ്ട് നാളെ അർദ്ധരാത്രി മുതൽ ശബരിമലയുടെ 30 കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നാളെ അർദ്ധരാത്രി മുതൽ നവംബർ ആറിന് അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.
നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളിൽ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചത്.
സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങളോട് ദൃശ്യങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടതായി സർക്കാർ കോടതിയെ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.