തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തേടാൻ സർക്കാർ ശ്രമം. ഇതിനായി സർക്കാർ സർവ്വ കക്ഷി യോഗം വിളിക്കും. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുളള സാഹചര്യത്തിൽ ശബരിമലയിൽ സമാധാനപരമായി പ്രാർത്ഥിക്കാൻ അവസരമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല സന്ദർശിക്കാൻ 600 ഓളം സ്ത്രീകളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുൻ അനുഭവങ്ങൾ മുഖവിലയ്ക്ക് എടുത്താണ് സർക്കാർ തീരുമാനം.

നാളെ സുപ്രീം കോടതി റിവ്യു ഹർജിയിൽ വാദം കേൾക്കും. കേസ് നീട്ടിവയ്ക്കുകയോ, ഹർജി തളളുകയോ ചെയ്താൽ ശബരിമലയിൽ അസ്വാഭാവിക സംഘർഷങ്ങൾ ഒഴിവാക്കാനാണ് സർക്കാരിന്റെ ശ്രമം. വിധി എന്തായാലും നടപ്പിലാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടാൻ ശ്രമിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ