/indian-express-malayalam/media/media_files/uploads/2017/07/pinarayi-vijayan-1.jpg)
Kerala CM Pinarayi Vijayan
കൊച്ചി: ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകിയ സുപ്രീം കോടതി വിധിയുടെ സംഗ്രഹം സർക്കാർ പുസ്തകമാക്കി. സൗജന്യമായാണ് പുസ്തകം വിതരണം ചെയ്യുന്നത്. 25000 കോപ്പിയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന്റെ പിഡിഎഫ് രൂപം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
60 ഓളം പേജുകളുളള പിഡിഎഫ് ഫയലാണ് ഇപ്പോൾ വാട്‌സ്ആപ്പിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇവ പുറത്തിറക്കിയതെന്നാണ് പിആർഡിയിൽ നിന്ന് ലഭിച്ച വിശദീകരണം. പിആർഡി ഡയറക്ടർ ടിവി സുഭാഷാണ് ഇതിന്റെ ചീഫ് എഡിറ്റർ. തിരുവനന്തപുരം മണ്ണന്തലയിലുളള സർക്കാർ പ്രസിലാണ് ഈ പുസ്തകം അച്ചടിച്ചത്.
"25000 കോപ്പിയാണ് അച്ചടിച്ചിരിക്കുന്നത്. ഇത് എല്ലാവരിലേക്കും എത്തിക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.പുസ്തകം സൗജന്യമായാണ് വിതരണം ചെയ്യുന്നത്. അതിനാൽ തന്നെ ഇതിന്റെ പിഡിഎഫ് രൂപം സമൂഹമാധ്യമങ്ങളിലും മറ്റും പരമാവധി ലഭ്യമാക്കുന്നത് സർക്കാരിന്റെ ഉദ്ദേശത്തെ കൂടുതൽ ഫലപ്രാപ്തിയിലെത്തിക്കുമെന്ന് കരുതി," പിആർഡിയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവുരയോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. പിന്നീട് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ലഘുചരിത്രത്തിലേക്ക് കടക്കുന്നു. 1990 ൽ എസ് മഹേന്ദ്രൻ അയച്ച കത്തിലൂടെയാണ് തുടക്കം.
തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ സംക്ഷിപ്ത രൂപത്തിലേക്കാണ് പുസ്തകം കടക്കുന്നത്. ജസ്റ്റിസുമാരുടെ വിധി വിശദമായി തന്നെ ഇവിടെ പ്രതിപാദിക്കുന്നു. കേസിൽ വിവിധ കക്ഷികൾ സ്വീകരിച്ച നിലപാടും. സർക്കാരുകൾ സമർപ്പിച്ച സത്യവാങ്മൂലവും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ശബരിമല: സ്ത്രീകളുടെ ആരാധനാവകാശം - സുപ്രീം കോടതി വിധിയുടെ സംഗ്രഹം by Iemalayalam on Scribd
അനുബന്ധമായാണ് സർക്കാരിന്റെ സത്യവാങ്മൂലങ്ങളും, വിധിയിൽ പരാമർശിച്ച മൗലികാവകാശങ്ങളും, 1965 ലെ കേരള ഹിന്ദു ആരാധനാ ചട്ടവും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ വിജെടി ഹാളിൽ നടന്ന ചടങ്ങിൽ നവോത്ഥാനത്തിന്റെ നാൾവഴികൾ എന്ന മറ്റൊരു പുസ്തകവും പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് നവോത്ഥാനത്ഥിന്റെ നാൾവഴികൾ എന്ന പുസ്തകം പുറത്തിറക്കിയത്. പത്ത് രൂപ വിലയിൽ ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷം നടക്കുന്ന ഇടങ്ങളിൽ പുസ്തകം വാങ്ങാൻ സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.