മുംബൈ: ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തി പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ മടങ്ങേണ്ടി വന്ന തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം.

മലയാളികളായ വിശ്വാസികളാണ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായെത്തിയത്. നാമജപം നടത്തിയാണ് ഇവരുടെ പ്രതിഷേധം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി തമ്പടിച്ച പ്രതിഷേധക്കാര്‍ ശരണംവിളികളുമായാണ് തൃപ്തിയെ വരവേറ്റത്. കൂവിവിളിച്ചും ഇവര്‍ തൃപ്തിക്കെതിരെ പ്രതിഷേധം അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ 4.30 ഓടുകൂടിയാണ് തൃപ്തി നെടുമ്പാശ്ശേരിയിലെത്തിയത്. എന്നാല്‍ വിശ്വാസികള്‍ പ്രതിഷേധ നാമജപവുമായി എത്തിയതോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ രാത്രി 9.30 ന് മുംബൈയ്ക്ക് തിരിച്ചുപോകുകയായിരുന്നു. തൃപ്തി ദേശായി തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് പ്രതിഷേധക്കാര്‍ മുംബൈ വിമാനത്താവളത്തിനുമുന്നില്‍ തടിച്ചുകൂടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ