മകരവിളക്ക്: ശബരിമല നട തുറന്നു

ജനുവരി 14നാണ്‌ മകരവിളക്ക്‌. 19വരെയാണ്‌ ഭക്തര്‍ക്ക്‌ ദര്‍ശനം നടത്താന്‍ ആവുക

Sabarimala, ശബരിമല, Covid, കോവിഡ്, Covid Protocol, കാവിഡ് പ്രോട്ടോകോൾ, IE Malayalam, ഐഇ മലയാളം
Photo Credit: PRD

പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. മേൽശാന്തി ജയരാജ് പോറ്റി കോവിഡ് നിരീക്ഷണത്തിലായതിനാൽ തന്ത്രി കണ്ഠര് രാജീവരാണ് ബുധനാഴ്‌ച വൈകീട്ട് അഞ്ചുമണിക്ക് നട തുറന്നത്. ശ്രീകോവിലിലേക്ക്‌ നാല് സഹായികളും തന്ത്രിയെ അനുഗമിച്ചു.

ഇന്ന് പുലര്‍ച്ചെ മുതല്‍ക്കെ അയ്യപ്പഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ദര്‍ശനം.

എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. 31 മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് – 19 ആര്‍ടിപിസിആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്‌പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല.

ഇന്ന്‌ പ്രത്യേക പൂജകള്‍ ഉണ്ടാകില്ല. നാളെ പുലര്‍ച്ചെ അഞ്ചിന്‌ നട തുറക്കുന്നതോടെ പതിവ്‌ പൂജകള്‍ ആരംഭിക്കും. അപ്പോള്‍ മുതല്‍ താര്‍ഥാടകര്‍ക്ക്‌ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. ജനുവരി 14നാണ്‌ മകരവിളക്ക്‌. 19വരെയാണ്‌ ഭക്തര്‍ക്ക്‌ ദര്‍ശനം നടത്താന്‍ ആവുക. കോവിഡ്‌ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ മാത്രമാണ്‌ ഇത്തവണ ദര്‍ശനത്തിന്‌ അനുമതി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala temple opens today for makaravilakku

Next Story
എറണാകുളം ജില്ലയിൽ പുതിയ രോഗികൾ ആയിരത്തിലധികം; 13 ജില്ലകളിൽ ഇരുന്നൂറിലധികംcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com