പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറന്നത്. വൈ​കു​ന്നേ​രം ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി ക്ഷേ​ത്ര ശ്രീ​കോ​വി​ൽ ന​ട തു​റ​ന്ന് ദീ​പം തെ​ളി​ച്ചു. തു​ട​ർ​ന്ന് ഉ​പ​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും ന​ട​ക​ൾ തു​റ​ന്നു വി​ള​ക്കു​ക​ൾ ക​ത്തി​ക്കും.

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണി മുതൽ കടത്തിവിട്ടു തുടങ്ങിയിരുന്നു. പമ്പ, നിലക്കല്‍, ഏരുമേലി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങള്‍ പത്തനംതിട്ട ജില്ലാകളക്ടർ നേരിട്ട് വിലയിരുത്തി. മണ്ഡലകാലത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. സന്നിധാനത്ത് എത്തുന്ന എല്ലാവർക്കും ദേവസ്വംബോർഡ് അന്നദാനം നല്‍കും.

Read More: Sabarimala Virtual Queue Booking Online 2019: ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ട വിധം

വിവിധ സ്ഥലങ്ങളിൽ നിന്നും കെഎസ്ആര്‍ടിസി ബസ്സ് സർവ്വീസുകള്‍ തുടങ്ങി. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് സർവ്വീസുകള്‍ തുടങ്ങി.

സുരക്ഷ കണക്കിലെടുത്ത് വിവിധയിടങ്ങളിലായി ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്ക് സ്റ്റേ ​ഇ​ല്ലെ​ങ്കി​ലും ദർശനത്തിനായി യുവതികൾ എത്തിയാൽ സർക്കാർ സുരക്ഷ ഒരുക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സർക്കാർ ഇതുവരെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാൻ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വിധിയിൽ വ്യക്തത കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. സർക്കാർ മുൻകെെ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികൾക്കും പൊലീസ് സംരക്ഷണം നൽകില്ല. ശബരിമലയിൽ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയിൽ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Read More: ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം; വിധിയില്‍ വ്യക്തത കുറുവുണ്ടെന്ന് ദേവസ്വം മന്ത്രി

ആതേസമയം മു​പ്പ​തി​ലേ​റെ യു​വ​തി​ക​ൾ ദ​ർ​ശ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ​ല്ലാം എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. യു​വ​തി​ക​ളെ​ത്തി​യാ​ൽ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലീ​സ് ത​യാ​റാ​യേ​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു​ക്കി​യ​തു പോ​ലു​ള്ള ക​ന​ത്ത സു​ര​ക്ഷ ഇ​ത്ത​വ​ണ വേ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. എ​ന്നാ​ൽ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തും. ശ​ബ​രി​മ​ല വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നം വ​ന്നെ​ങ്കി​ലും യു​വ​തീ പ്ര​വേ​ശ​ന വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.