Sabarimala Temple Opens For Malayalam New Year Chingam 1: ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ചിങ്ങമാസ പൂജയ്ക്ക് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.

ഞായറാഴ്ചയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിന്റെ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ആദ്യദിനം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടായിരുന്നില്ല. രാത്രി 7.30ന് ഹരിവരാസനം പാടി നട അടച്ചു. ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരും മാത്രമായിരുന്നു ദര്‍ശനത്തിനുണ്ടായിരുന്നത്.

Read Here

 

ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവുമുണ്ടാകും. 21 വരെയാണ് ചിങ്ങമാസ പൂജകൾക്കായി ക്ഷേത്ര നടതുറക്കുക.  21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾ പൂർത്തിയാവും.

നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമാണ് ഉണ്ടാകുക.. ഈ ദിവസങ്ങളിൽ പ്രത്യേക പൂജകളൊന്നും ഉണ്ടാവില്ല. ഓണക്കാലത്ത് 5 ദിവസം പൂജകൾക്കായി നട തുറക്കും. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണക്കാലത്ത് നട തുറക്കുക.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.