Latest News

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് പ്രവേശനം നാളെ മുതൽ

സംസ്ഥാനത്തെ രാത്രികാല നിയന്ത്രങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്

Sabarimala Temple, ശബരിമല, Sabarimala Pilgrimage, ശബരിമല തീര്‍ഥാടനം, മകരവിളക്ക്, Makaravilakku, Sabarimala Relaxations, Sabarimala News, Kerala News, IE Malayalam, ഐഇ മലയാളം
മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ആഴി ശുദ്ധീകരിക്കുന്നു

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.

ഭക്തർക്ക് നാളെ പുലർച്ചെ നാല് മണി മുതലാണ് പ്രവേശനം. കാനന പാതയായ കരിമല വഴിയും തീർത്ഥാടകരെ കടത്തിവിടും. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്.

മകരവിളക്ക് കണക്കിലെടുത്ത് പ്രസാദവിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മാളികപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും. തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മകര വിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

കോഴിക്കാൽക്കടവിൽ നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിൽ മാത്രമേ കാനനപാതയിലേക്ക് പ്രവേശനം അനുവദിക്കൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം. വൈകിട്ട് അഞ്ചിന് ശേഷം കാനനപാതയിലൂടെ യാത്ര അനുവദിക്കില്ല.

അതേസമയം, സംസ്ഥാനത്തെ രാത്രികാല നിയന്ത്രങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala temple opening today for makaravilakku festival

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express