Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Sabarimala Protests Live: ഭക്തിയല്ല, ഗുണ്ടായിസമാണിത്; പൊലീസ് ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണ് മടങ്ങുന്നതെന്നും തൃപ്തി ദേശായി

ഗുണ്ടായിസം കാണിക്കുന്നവര്‍ അയ്യപ്പ ഭക്തരല്ലെന്നും തൃപ്തി ദേശായി. തല്ലുമെന്നും കൊല്ലുമെന്നും പറയുന്നവരെങ്ങനെ ഭക്തരാകും. പ്രതിഷേധക്കാര്‍ തന്നെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഷേധമെന്നും അത് തന്റെ വിജയമാണെന്നും തൃപ്തി ദേശായി

ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായി ഉൾപ്പടെയുളള  ഭൂമാതാ ബ്രിഗേഡ് പ്രവർത്തകർ മടങ്ങിപ്പോകുന്നു. പ്രതിഷേധം ശക്തമായിതിനെ തുടർന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും  ഇവർക്ക്  പുറത്തുകടക്കാനായിരുന്നില്ല. രാവിലെ നാലേമുക്കാലോടെ കൊച്ചിയിലെത്തിയ ഇവർ രാത്രി 9.30 ന് ഉളള വിമാനത്തിലാണ് മുംബൈയ്ക്ക് പോകുകയെന്നാണ് അറിയിച്ചിട്ടുളളത്.  ഭയന്നിട്ടല്ല താൻ മടങ്ങുന്നതെന്നും ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാലാണ് മടങ്ങുന്നതെന്നും അവർ പറഞ്ഞു. ഭക്തിയല്ല , ഗുണ്ടായിസമാണ്  തങ്ങൾക്കെതിരെ നടന്നതെന്നും  തൃപ്തി അഭിപ്രായപ്പെട്ടു.  താൻ വീണ്ടും ശബരിമല ദർശനത്തിനായി എത്തുമെന്ന് അവർ വ്യക്തമാക്കി.

ശബരിമല സന്നിധാനത്ത് രാത്രി പതിനൊന്ന് മണിക്ക് ശേഷം കടകളും ,​ അപ്പം അരവണ കൗണ്ടറുകളും അടയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സന്നിധാനത്ത് രാത്രി തങ്ങുന്നതിനാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിലേക്ക്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സാവകാശം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കുന്നത്. തിങ്കളാഴ്ച തന്നെ ഹർജി സമർപ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു.

മണ്ഡല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട തുറന്നു. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും തന്ത്രി കണ്ഠരര് രാജീവരരും ചേർന്നാണ് നട തുറന്നത്.അൽപ്പസമയത്തിനകം പതിനെട്ടാം പടിക്ക് സമീപമുള്ള​ ആഴി തെളിയിക്കും. തുടർന്ന് പുതിയ മേൽശാന്തിമാർ ചുമതല ഏൽക്കും.

ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാനായില്ല. ആലുവ തഹസിൽദാരിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ശബരിമല ദർശനത്തിൽ നിന്നും പിൻമാറില്ലെന്ന് തൃപ്തി ദേശായി അറിയിച്ചു. സ്വന്തം നിലയിൽ താമസവും വാഹനവും ഏർപ്പെടുത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് തൃപ്തി ദേശായി അറിയിച്ചു.

തൃപ്തി ദേശായി തിരിച്ചു പോയില്ലെങ്കിൽ പ്രവർത്തകർ വിമാനത്താവളത്തിലേക്ക് തള്ളികയറുമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.എന്നാൽ ഗോപാലകൃഷ്ണന്റെ പ്രസ്താവന കെ.സുരേന്ദ്രൻ തള്ളി. അങ്ങിനെയൊന്നും വിമാനത്താവളത്തിന്റെ അകത്തേക്ക് കയറാനാവില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞുതൃപ്തി ദേശായിയുമായി പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. വാഹനവും താമസ സൗകര്യവും തൃപ്തി ദേശായി സ്വന്തം നിലയിൽ ഒരുക്കിയാൽ സംരക്ഷണം നൽകാമെന്ന് പൊലീസ്.

തൃപ്തി ദേശായിക്കെതിരായ സംഘപരിവാറിന്റെ നേതൃത്വത്തിലുളള പ്രതിഷേധം പത്ത് മണിക്കൂർ പിന്നിടുമ്പോഴും തുടരുന്നത് കൊച്ചിരാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്ന് സിയാൽ.

തൃപ്തി ദേശായിക്ക് വേണ്ടി വാഹനം ഓടിക്കില്ലെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാർ അറിയിച്ചു.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​ശ​ങ്ക നി​റ​ഞ്ഞ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ലേ​ക്കാണ് ശബരിമല നട ഇന്ന് തുറക്കുന്നത്. മ​ണ്ഡ​ല​കാ​ല​ത്തി​ന്​ വൃ​ശ്ചി​കം ഒ​ന്നാ​യ ശ​നി​യാ​ഴ്​​ച​യാ​ണ്​ തു​ട​ക്ക​മെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​തു​റ​ക്കും. സ്​​ത്രീ പ്ര​വേ​ശ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ഇ​നി​യു​മൊ​ടു​ങ്ങാ​ത്ത മ​ണ്ണി​ൽ പ്ര​ള​യം ത​ക​ർ​ത്ത അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ​ക്ക്​ വെ​ല്ലു​വി​ളി​യാ​കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ല കലക്ടറാണ് തീരുമാനം എടുത്തത്. സന്നിധാനം മുതൽ ഇലവുങ്കൽ വരെ 30 കിലോമീറ്റർ പരിധിയിലാണ് നിരോധനാജ്ഞ.

സന്നിധാനത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചിരുന്നു. ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.

ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായിരിക്കും.

നവംബര്‍ 16 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെക്കും എരുമേലിയില്‍ പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്‌പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.’

Sabarimala Protest Live Updates

7.13 pm: ഗുണ്ടായിസം കാണിക്കുന്നവര്‍ അയ്യപ്പ ഭക്തരല്ലെന്നും തൃപ്തി ദേശായി. തല്ലുമെന്നും കൊല്ലുമെന്നും പറയുന്നവരെങ്ങനെ ഭക്തരാകും. പ്രതിഷേധക്കാര്‍ തന്നെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഷേധമെന്നും അത് തന്റെ വിജയമാണെന്നും തൃപ്തി ദേശായി. ഇത് തുല്യതയ്ക്ക് വേണ്ടിയുള്ള സമരമാണെന്നും ആ സമരത്തിന് പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്കും മറ്റും നന്ദി പറയുന്നു. പേടിച്ചിട്ടല്ല തിരിച്ചു പോകുന്നത്, മറിച്ച് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് കേരളാ പൊലീസ് ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണ് മടങ്ങുന്നത്. കേരളാ പൊലീസിനോട് നന്ദി പറയുന്നു. ശബരിമലയിലേക്ക് വീണ്ടും വരും പക്ഷെ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടായിരിക്കില്ലെന്നും തൃപ്തി ദേശായി.

7.12 pm: തൃപ്തി ദേശായി മാധ്യമങ്ങളോട്;

‘തിരിച്ചു പോകേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ഗാന്ധിമാര്‍ഗ്ഗത്തിലായിരിക്കും പ്രതിഷേധം എന്നാണ് കരുതിയത്. എന്നാല്‍ ടാക്‌സി ഡ്രൈവര്‍മാരേയും തന്നേയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവരേയും ഭീഷണിപ്പെടുത്തുകയുണ്ടായി’

6.25 pm: തൃപ്തിയുടെ പൂനെയിലെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്. അയ്യപ്പ കർമ്മസമിതിയാണ് പ്രതിഷേധം നടത്തിയത്.

6.20 pm: തൃപ്തി ദേശായി രാത്രി 9.30 ഓടെ മടങ്ങും.

6.10 pm:

6.00 pm: തൃപ്തി ദേശായി ഇന്ന് രാത്രിയോടെ മടങ്ങുമെന്ന് പൊലീസിനെ അറിയിച്ചു

5.40 pm: സന്നിധാനത്ത് ഹോട്ടലുകളും അപ്പം അരവണ കൗണ്ടറുകളും രാത്രി പതിനൊന്ന് മണിക്ക് അടയ്ക്കാൻ പൊലീസ് നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. നിലവിൽ രാത്രി സന്നിധാനത്ത് തങ്ങുന്നതിന് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

5.32 pm: ദേവസ്വം ബോർഡ് തീരുമാനത്തിൽ വിശ്വാസമില്ലെന്ന് ശ്രീധരൻ പിള്ള

5.30 pm: പുതിയ മേൽശാന്തിമാർ ചുമതലയേറ്റു

5.15 pm:

5.10 pm: യുവതി പ്രവേശനം സംബന്ധിച്ച് സാവകാശ ഹർജി തേടി ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. എത്രയും വേഗം ഹർജി സമർപ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാർ
4.55 pm: മണ്ഡലപൂജ പൂജകൾക്കായി ശബരിമല നട തുറന്നു

4.50 pm: മണ്ഡലപൂജ പൂജകൾക്കായി ശബരിമല നട അൽപ്പസമയത്തിനകം തുറക്കും

4.35 pm: മടങ്ങുന്ന കാര്യത്തിൽ ആറു മണിക്ക് തീരുമാനം അറിയിക്കാമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. തീരുമാനം വൈകിക്കരുതെന്ന് പൊലീസ് പറഞ്ഞു

4.25 pm:തൃപ്തി ദേശായിക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകാനായി മൂന്ന് വനിത അഭിഭാഷകർ മുന്നോട്ടു വന്നു. അഡ്വ.കെ.വി.ഭദ്രകുമാരി, അഡ്വ.കെ.നന്ദിനി,അഡ്വ.പി.വി.വിജയമ്മ എന്നിവരാണ് തൃപ്തിയുടെ കേസേറ്റെടുക്കാൻ മുന്നോട്ട് വന്നത്

4.10 pm:

4.05 pm: പൊലീസ് സുരക്ഷ തേടി തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കും. ഇക്കാര്യത്തിൽ നിയമോപദേശം തേടി കഴിഞ്ഞു

4.00 pm: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ

3.45 pm: തൃപ്തി ദേശായി കൊച്ചിയിലെത്തിയിട്ട് പത്ത് മണിക്കൂർ പിന്നിട്ടു

3.40 pm: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാഹുൽ ഈശ്വർ എത്തി

3.35 pm: ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കാൻ സന്നിധാനത്തെത്തുന്നു. പുതിയ മേൽശാന്തിമാരായ എംഎൻ വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എംഎൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരായിരിക്കും നട തുറക്കുക

3.30 pm: പ്രതിഷേധക്കാർക്ക് വെള്ളവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നു

ഫൊട്ടോ:നിതിൻ

3.25 pm:തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കണമെന്നും,വിമാനത്താവളത്തിൽ അവരെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എഴുത്തുകാരും ഗവേഷകരും

3.15 pm:സന്നിധാനത്തെ പൊലീസ് നിയന്ത്രണത്തിൽ ദേവസ്വം ബോർഡിന് അതൃപ്തി

3.00 pm:നിയന്ത്രണങ്ങളുടെ പേരിൽ തീർത്ഥാടകരെ ബുദ്ധിമുട്ടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

2.52 pm: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസെടുത്തത്. സമരങ്ങൾ നിരോധിച്ച മേഖലയിൽ പ്രതിഷേധിച്ചതിനാണ് കേസെടുത്തത്

2.50 pm: പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തൻമാരെ കടത്തിവിട്ടു തുടങ്ങി. കർശന പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്

2.45 pm: പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം വിലക്കുന്നതായി പമ്പയിൽ സ്ഥാപിച്ചിരുന്ന ബോർഡ് ദേവസ്വം ബോർഡ് പെയ്‌ന്റ് അടിച്ചു മറച്ചു

2.40 pm: തൃപ്തി ദേശായി തിരിച്ചു പോയില്ലെങ്കിൽ പ്രവർത്തകർ വിമാനത്താവളത്തിലേക്ക് തള്ളിക്കയറുമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഗോപാലകൃഷ്ണന്റെ പ്രസ്താവന കെ.സുരേന്ദ്രൻ തള്ളി. അങ്ങിനെയൊന്നും വിമാനത്താവളത്തിന്റെ അകത്തേക്ക് കയറാനാവില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു

2.35 pm: വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ.
കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കുത്തിയിരിക്കുന്നു

2.30 pm: പൊലീസുമായി നടത്തിയ ചർച്ചയിൽ ശബരിമല ദർശനം നടത്തുന്നതിൽ നിന്ന് പിൻമാറില്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. വാഹനവും താമസ സൗകര്യവും ശരിയായില്ലെങ്കിൽ പുറത്തേക്ക് വിടില്ലെന്ന് പൊലീസ് അറിയിച്ചു

2.25 pm: ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം

2.10 pm: തൃപ്തി ദേശായിയും പൊലീസും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സ്വന്തം നിലയിൽ തൃപ്തി ദേശായി വാഹനവും താമസവും ഏർപ്പെടുത്തിയാൽ സംരക്ഷണം നൽകാമെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് തൃപ്തി ദേശായി അറിയിച്ചു

2.03 pm: ശബരിമല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ  നിയന്ത്രണം നെയ്യഭിഷേകത്തെ ബാധിക്കുമെന്ന് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ

2.00 pm: പ്രതിഷേധം യാത്രക്കാരെയും വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും  ബാധിക്കുന്നുവെന്ന് സിയാൽ

1.55 pm: ശബരിമലയിൽ അരവണ, അപ്പം കൗണ്ടറുകൾ രാത്രി പത്ത് മണിക്ക് അടയ്ക്കണം.

1.48 pm: പൊലീസ് ഉദ്യോഗസ്ഥർ തൃപ്തി ദേശായിയുമായി ചർച്ച നടത്തുന്നു. നേരത്തെ തഹസിൽദാർ തൃപ്തി ദേശായിയോട് പ്രതിഷേധവും അന്തരീക്ഷവും വ്യക്തമാക്കി മടങ്ങിപ്പോകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തഹസിൽദാരുടെ ആവശ്യം തൃപ്തി ദേശായി തളളിക്കളഞ്ഞു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത്.

1.35 pm:

1.30 pm: തൃപ്തി ദേശായിയെ ശബരിമലയ്ക്ക് അയയ്ക്കണോ അതോ തിരിച്ചയയ്ക്കണോ​ എന്നത് സംബന്ധിച്ച് സിയാൽ എംഡിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയും തമ്മിലുളള ചർച്ച പുരോഗമിക്കുന്നു

1.00 pm: സന്നിധാനത്ത് കർശന നിർദേശങ്ങളുമായി പൊലീസ് . നട അടച്ചു കഴിഞ്ഞാൽ അപ്പം, അരവണ കൗണ്ടറുകൾ അടയ്ക്കണം, സന്നിധാനത്തെ കടകൾ അടച്ചു താക്കോൽ പൊലീസിനെ ഏൽപ്പിക്കണമെന്ന് പൊലീസ് നിർദേശം. കൂടാതെ അന്നദാനം 11 മണിക്ക് നിർത്തണമെന്നും, രാത്രി തങ്ങാൻ സന്നിധാനത്തെ മുറികൾ നൽകരുതെന്നും നിർദേശമുണ്ട്

12.50 pm: ശബരിമല തീർത്ഥാടകർക്ക് കാലതാമസം കൂടാതെ പാസ്സ് നൽകുന്നതിനായ് പൊലീസ് സ്റ്റേഷനിൽ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. മതിയായ കാരണങ്ങളില്ലാതെ പാസ്സ് നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ഡിജിപി നിർദേശം നൽകി

12.45 pm: പുലർച്ചെ നാലരക്ക് കൊച്ചിയിലെത്തിയ തൃപ്തി ദേശായി എട്ട് മണിക്കുറുകളായി വിമാനത്താവളത്തിന് അകത്താണ്. ആറംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി കൊച്ചിയിലെത്തിയത്

വിമാനത്താവളത്തിൽ നിലത്തിരുന്നു മറ്റംഗങ്ങൾക്കൊപ്പം തൃപ്തി ദേശായി ആഹാരം കഴിക്കുന്നു

12.40 pm: പ്രാകൃതമായ സമരരീതിയാണ് വിമാനത്താവളത്തിൽ നടക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

12.30 pm: നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

12.15 pm: തൃപ്തി ദേശായിയുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നു. ക്രമസമാധാന പ്രശ്നം മുൻ നിർത്തി തിരിച്ചു പോകണമെന്ന നിർദേശം മുന്നോട്ട് വച്ചു

12.00 pm: ശബരിമലയിൽ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി

11.45 am: എറണാകുളം വൈറ്റില – പമ്പ റൂട്ടിലോടുന്ന ബസിൽ യാത്രക്കാർ കുറവെന്ന് റിപ്പോർട്ട്

11.30 am: ശബരിമലയിൽ പൊലീസിന് ഡ്രസ്സ് കോഡ് നിർബന്ധം. സോപാനത്തിലും , പതിനെട്ടാം പടിയിൽ മാത്രം ഇളവ്

11.00 am: ശബരിമല ദർശനം നടത്താതെ തിരിച്ചു പോകില്ലെന്ന് തൃപ്തി ദേശായി

10.30 am:

10.15am: ഏത് നടവഴിയിലൂടെ പോയാലും തൃപ്തി ദേശായിയെ തടയുമെന്ന് കെ.സുരേന്ദ്രൻ

10.00 am:തൃപ്തി ദേശായിക്ക് വേണ്ടി വാഹനം ഓടിക്കില്ലെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാർ

9.45 am: മതവികാരം വ്രണപ്പെടുത്തിയ കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

9.30 am: നിലയ്ക്കൽ, പമ്പ, സന്നിധാനം, എലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ

9.15 am: ഓൺലൈനിൽ ദർശനത്തിന് രജിസ്റ്റർ ചെയ്ക യുവതികളുടെ പേരു വിവരങ്ങൾ ചോരരുതെന്ന് പൊലീസിന് കർശന നിർദേശം

9.00 am: വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് ബിജെപിയുടെ ഗുണ്ടായിസമാണെന്ന് തൃപ്തി ദേശായി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Read:വിമാനത്താവളത്തിലൂടെയല്ല ഏത് നടവഴിയിലൂടെ പോയാലും തൃപ്തി ദേശായിയെ തടയും: കെ.സുരേന്ദ്രൻ
8.45 am: വിമാനത്താവളത്തിന് പുറത്ത് ശരണം വിളിച്ചു കൊണ്ട് പ്രതിഷേധിക്കുകയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ. എന്നാൽ പ്രതിഷേധങ്ങൾക്ക് വഴങ്ങില്ലെന്ന് തൃപ്തി ദേശായി അറിയിച്ചു. എന്ത് വന്നാലും ശനിയാഴ്ച ശബരിമല ദർശനം നടത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചു

8.30 am:​താൻ ആക്രമിക്കപ്പെട്ടാൽ അതിന് ഉത്തരവാദി കേരള സർക്കാരായിരിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞു

8.15 am:​ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു

8.00 am: ശബരിമല ദർശനത്തിനായി എത്തിയ വനിതാവകാശ പ്രവർത്തക തൃപ്തി ദേശായി പ്രതിഷേധം ശക്തമായതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല.

7.45 am:​ ത​ന്ത്രി ക​ണ്​​ഠ​ര​ര്​ രാ​ജീ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കും

7.40 am: നി​ല​വി​ലെ മേ​ൽ​ശാ​ന്തി എ.​വി.ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ന​മ്പൂ​തി​രി​യാ​ണ്​ ന​ട തു​റ​ക്കു​ക

7.30 am: വി.​എ​ൻ.വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി സ​ന്നി​ധാ​ന​ത്തും എം.​എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റ​ത്തും പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​യി വെ​ള്ളി​യാ​ഴ്​​ച ചു​മ​ത​ല​യേ​ൽ​ക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala temple opening mandalapooja women entry protests live updates

Next Story
പൊലീസ് സുരക്ഷ നല്‍കുമെന്ന് പറഞ്ഞു, എന്തു വന്നാലും പിന്നോട്ടില്ലെന്നും തൃപ്തി ദേശായി
The moderation of comments is automated and not cleared manually by malayalam.indianexpress.com