/indian-express-malayalam/media/media_files/uploads/2018/11/K-Surendran-BJP.jpg)
ശബരിമല: നിയന്ത്രണം മറികടന്ന് ശബരിമലയില്‍ കയറാന്‍ ശ്രമിച്ച് അറസ്റ്റിലായ ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കും. കരുതൽ തടങ്കലിലെടുത്ത ശശികലയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്‌ക്കാമെന്ന് പൊലീസ് ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നാൽ തന്നെ പൊലീസുകാർ ശബരിമലയിൽ എത്തിക്കണമെന്ന നിലപാടിൽ ശശികല ഉറച്ച് നിന്നതോടെയാണ് കോടതിയിൽ ഹാജരാക്കുന്നത്.
കോടതിയിൽ നിന്നും ജാമ്യമെടുത്ത് ശശികലയ്‌ക്ക് ശബരിമലയിലേക്ക് പോകാവുന്നതാണെന്നും പൊലീസ് അറിയിച്ചു. വൃശ്ചികം ഒന്നായ ഇന്ന് രാവിലെ മൂന്നുമണിക്ക് പുതിയ മേല്‍ശാന്തിമാരാണ് ശബരിമലയിലും അതുപോലെ മാളികപ്പുറത്തും നടതുറന്നത്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകളാണ് നടന്നത്. സന്നിധാനത്ത് വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി പത്തുമണിയോടുകൂടി ഹരിവരാസനം പാടി നട അടച്ചപ്പോഴും ഭക്തജനതിരക്കായിരുന്നു.
ഇന്ന് പ്രത്യേകിച്ച് ചടങ്ങുകളൊന്നും ശബരിമലയിലില്ല. നടതുറന്നു, തുടര്‍ന്ന് നിര്‍മാല്യദര്‍ശനം, പിന്നെ അയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട നെയ്യഭിഷേകം. ഇന്നലെ ഭക്തര്‍ ഇവിടെ തങ്ങാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ മുന്‍നിര്‍ത്തി ആരെയും പൊലീസ് അതിനനുവദിച്ചില്ല. എല്ലാവരോടും മലയിറങ്ങണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ മലകയറിയെത്തിയ അയ്യപ്പഭക്തന്മാരെ നടപ്പന്തലില്‍ തടഞ്ഞുനിര്‍ത്തി. നടതുറന്നതിന് ശേഷമാണ് പിന്നെ ഇവരെ പൊലീസ് കയറ്റിവിട്ടത്.
Sabarimala protests LIVE UPDATES: ശബരിമല പ്രതിഷേധം തത്സമയം
9.27 pm: കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കസ്റ്റഡിയിലെടുത്തത് സുരക്ഷ മുന്നില്‍ കണ്ടാണെന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.
8.27 pm: പ്രതിഷേധത്തിന് ഒടുവില്‍ മേരി സ്വീറ്റിയെ തിരിച്ചയച്ചു. തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസില്‍ കയറ്റി വിടുകയായിരുന്നു.
8.05 pm: സംഘപരിവാര്‍ശക്തികള്‍ അയോദ്ധ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉത്തേരേന്ത്യയില്‍ ഹിന്ദുഏകീകരണം ഉണ്ടാക്കുന്നതില്‍ വിജയിച്ചിരുന്നു. കേരളത്തില്‍ നിന്നും ശബരിമല വിഷയത്തെ ഹൈന്ദവ ശക്തികളുടെ ഏകീകരണ ത്തിനുള്ള ദേശീയ അജണ്ടയാക്കി വളര്‍ത്തി കൊണ്ടുവരാനാണ് സംഘപരിവാര്‍ ശക്തികളുടെ നീക്കം. ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശന വേളയില്‍ ഇതുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചകള്‍ ഹിന്ദുത്വശക്തികള്‍ നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
8.00 pm: ശശികലയെ മഹത്വവത്ക്കരിക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ 153 അ പ്രകാരം നിരവധി കേസുകളുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ ഇതുവരെ അറസ്റ്റ് ചെയ്യാതെ ശബരിമലയില്‍ ഇരുമുടികെട്ടുമായി എത്തിയപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തത് സി.പി.എമ്മും സംഘപരിവാര്‍ ശക്തികളും തമ്മിലുള്ള രഹസ്യധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
അറസ്റ്റിലൂടെ ശശികലയെ മഹത്വവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്തിനാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിജയദശമിക്കും മണ്ഡലകാല ആരംഭമായ വൃശ്ചിക ഒന്നിനും ഹര്‍ത്താല്‍ നടത്തിയ ഹിന്ദുത്വശക്തികള്‍ക്ക് കപടഭക്തിയാണുള്ളത്. ഈ രണ്ടു ദിനങ്ങളും ഹിന്ദു വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. ഹാര്‍ത്തലിനാല്‍ ദുരിതം അനുഭവിക്കുന്നത് അയ്യപ്പഭക്തരാണ്.
7.55 pm: ശബരിമല ദര്‍ശനത്തിന് വീണ്ടും എത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരേക്ക് ട്രെയിനില്‍ മേരി സ്വീറ്റിയെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഇവിടെത്തി. മേരി സ്വീറ്റിയുമായി പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തുകയാണ്. അതേസമയം പ്രതിഷേധക്കാര്‍ മേരി സ്വീറ്റിയെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തടഞ്ഞുവെക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമാണ്.
തുലാമാസ പൂജസമയത്തും മലകയറാനായി എത്തിയ മേരി സ്വീറ്റി പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് തിരിച്ചുപോയിരുന്നു.
7.00 pm: ശബരിമലയിലേക്ക് പോകാൻ എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ പൊലീസ് തടഞ്ഞു. പോകരുതെന്ന് അദ്ദേഹത്തോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. മുന്നോട്ട് പോകുമെന്ന് തന്നെയാണ് അദ്ദേഹം നിലപാട് എടുത്തിരിക്കുന്നത്.
5.20 pm: കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറയിൽ തമിഴ്‌നാട്ടിൽ നിന്നുളള അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് അയ്യപ്പ ഭക്തർ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. മറ്റ് എട്ട് പേർക്കും പരിക്കുണ്ട്.
4.40 pm: കെപി ശശികലയ്ക്ക് ജാമ്യം കിട്ടാൻ കെട്ടിവച്ചത് 25000 രൂപ. ഇതിന് പുറമെ രണ്ടുപേരുടെ ആൾജാമ്യവും കോടതി ആവശ്യപ്പെട്ടു.
4.20 pm: കെപി ശശികലയ്ക്ക് തിരുവല്ല ആർഡിഒ ജാമ്യം അനുവദിച്ചു. ഇന്ന് തന്നെ പമ്പയിലേക്ക് പോകുമെന്ന് ഇവർ അറിയിച്ചു.
3.50 pm: കെ.പി. ശശികലയെ തിരുവല്ല ആർഡിഒയ്ക്കു മുന്നില്‍ ഹാജരാക്കി. റാന്നി പൊലീസ് സ്റ്റേഷനിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധം അവസാനിച്ചു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിച്ചെന്ന് ശശികല പറഞ്ഞു.
3.00 pm: റാന്നി പൊലീസ് സ്റ്റേഷനിൽ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം അവസാനിച്ചു. ശശികലയെ കോടതിയിലേക്ക് കൊണ്ടുപോയി.
2.45 pm: സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നു പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്‌ത്രീകള്‍ക്ക് ശബരിമലയിൽ പ്രവേശനം നല്‍കാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്നവരാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
#Kerala: Drones being used for security surveillance as devotees throng to Pampa base camp to trek to #SabarimalaTemple. The temple opened yesterday for 62-day long Mandala Pooja-Magaravilaku annual pilgrimage season. pic.twitter.com/zGRXfTjkNY
— ANI (@ANI) November 17, 2018
2.10 pm: ശബരിമല പ്രവേശനത്തിന് പോയ രാഹുൽ ഈശ്വറിനെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ്
Police stopped me at Nilakkal. Didn't give permission to go beyond as Section 144 is imposed & possibility of arrest.
Cooperated with Police.. wud request all devotees to cooperate with police too. Police took to me the register to sign of court order
No Feminists will intrude pic.twitter.com/anyKd3gzr8
— Rahul Easwar (@RahulEaswar) November 17, 2018
2.05 pm: ശബരിമല സന്ദര്‍ശിക്കാതെ മടക്കമില്ലെന്ന് ശശികല
2.00 PM: റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
Sabarimala: ഇന്ന് രാവിലെ വൃശ്ചികം ഒന്നിന് ദർശനത്തിനെത്തിയ ഭക്തന്റെ ദൃശ്യം1:09 pm: അറസ്റ്റിലായ കെ.പി ശശികലയെ കോടതിയിൽ ഹാജരാക്കും
11.45 am: അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഈശ്വർ നിലയ്ക്കലിൽ നിന്നും മടങ്ങി
ഇന്ന് രാവിലെ ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ നീണ്ട നിര11.15 am: ഹർത്താൽ പ്രഖ്യാപിച്ചവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ നടക്കുന്നത് പൊലീസ് രാജെന്നും ചെന്നിത്തല പറഞ്ഞു
9.45 am: യുവതീ പ്രവേശന വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വം ബോർഡ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല റാന്നി പൊലീസ് സ്റ്റേഷനിൽ...7.50 am: . പമ്പ മുതല്‍ സന്നിധാനം വരെ നാലു പ്രധാന കേന്ദ്രങ്ങളിലാണ് സുരക്ഷാപരിശോധന. ഒന്നാംഘട്ടം പമ്പയില്‍, രണ്ടാംഘട്ടം മരക്കൂട്ടത്ത്, മൂന്നാംഘട്ടം നടപ്പന്തലില്‍
7.40 am: കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ സന്നിധാനത്തേക്ക് ആളുകളെ കടത്തിവിടുന്നുള്ളൂ
7.30 am: നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us