Sabrimala Temple Darshan Timings 2019: ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ഒരുങ്ങിക്കഴിഞ്ഞു. ഇനി ഒരു മാസത്തിലധികം അയ്യപ്പ ശരണ വിളികളാൽ ശബരിമല മുഖരിതമാകും. കേരളത്തിന് അകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് ഓരോ മണ്ഡലകാലത്തും ശബരിമലയിലെത്തുന്നത്. ഇത്തവണയും ഭക്ത ലക്ഷങ്ങൾ മല ചവിട്ടി അയ്യപ്പനെ കാണാനെത്തും.

മണ്ഡല പൂജയ്ക്കായി ശബരിമല നട നവംബർ 16 ന് വൈകീട്ട് 5 ന് തുറക്കും. ഡിസംബർ 27 നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27 ന് രാത്രി 10 ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30 ന് വൈകീട്ട് 5 ന് നട തുറയ്ക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതു കഴിഞ്ഞശഷം 20 ന് രാത്രി 7 ന് നട അടയ്ക്കും.
Sabarimala Special Trains 2019: ശബരിമല: നവംബർ 15 മുതൽ പ്രത്യേക ട്രെയിനുകൾ

മണ്ഡലകാലത്ത് എല്ലാ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കും. 3.30 ന് ഗണപതി ഹോമം. 3.30 മുതൽ 7 വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8.30 മുതൽ 11 വരെ നെയ്യഭിഷേകം. 11.10 ന് നെയ്യഭിഷേകം. 11 മുതൽ 11.30 വരെ അഷ്ടാഭിഷേകം. 12.30 ന് ഉഷപൂജ. ഒരു മണിക്ക് നട അടയ്ക്കും. വൈകീട്ട് 3 ന് നട തുറക്കും. 6.30 ന് ദീപാരാധന. 7 മുതൽ 9.30 വരെ പുഷ്പാഭിഷേകം. 9.30 മുതൽ ആഴി പൂജ. 11 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.