/indian-express-malayalam/media/media_files/2024/11/15/k2uybEnw1aVlmZTVXJ5X.jpg)
ഫയൽ ഫൊട്ടോ
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരിമല നടതുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ മഹേഷ് വെള്ളിയാഴ്ച നാലു മണിക്ക് നടതുറന്ന് ദീപം തെളിയിച്ചു. ഭക്തര്‍ക്ക് ശനിയാഴ്ച മുതല്‍ ദർശനം ലഭിക്കും. ഇന്ന് ശബരിമലയിൽ പ്രത്യേക പൂജകളില്ല.
പുതിയ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരുടെ സ്ഥാനാരോഹണം വൈകീട്ട് ആറു മണിക്കാണ്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് പുതിയ മേൽശാന്തിമാർ നട തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും.
അതേസമയം, ഇത്തവണ ദർശനം സമയം 16ൽ നിന്ന് 18 മണിക്കൂറാക്കി ഉയർത്തിയിട്ടുണ്ട്. പ്രതിദിനം 80,000 പേർക്കും വെർച്ച്വൽ ക്യൂ വഴി 70000 പേർക്കും ദർശന സൗകര്യം ഒരുക്കും. സ്‌പോട് ബുക്കിങ് ഇല്ല. പകരം നേരിട്ട് എത്തുന്നവർക്ക് ബുക്ക് ചെയ്യാൻ .പമ്പ, വണ്ടിപ്പെരിയാർ, എരുമേലി എന്നീ മൂന്നിടങ്ങളിൽ തത്സമയം ഓൺലൈൻ കൌണ്ടറുകൾ ഉണ്ടാകും.
തിരക്ക് കൂടുതൽ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയിൽ കൂടുതൽ നടപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്. അധികമായി ആറ് നടപ്പന്തൽ സജ്ജമാക്കി. ജർമൻ പന്തലും തയ്യാറാണ്. 8,000 പേർക്ക് പമ്പയിൽ സുരക്ഷിതമായി നിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us