ശബരിമല-ഹലാല്‍ ശര്‍ക്കര വിവാദം: ഭക്ഷ്യ സുരക്ഷ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി

പ്രസാദ നിര്‍മാണത്തിനായി ഉപയോഗിച്ച ശർക്കര പാക്കറ്റുകളിൽ ചിലതില്‍ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു

police atrocity, police atrocity kerala, kerala police, kerala high court, high court on police atrocity, mofiya parveen death case, police violence kerala, police custody death, police excesses, police brutality kerala, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് കേരള ഹൈക്കോടതി വിശദീകരണം തേടി. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പ്രസാദ നിര്‍മാണത്തിനായി ഉപയോഗിച്ച ശർക്കര പാക്കറ്റുകളിൽ ചിലതില്‍ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിത്. അറേബ്യൻ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാൽ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

മറ്റു മതസ്ഥരുടെ മുദ്രവച്ച ആഹാര ഉത്പ്പന്നങ്ങള്‍ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Also Read: ദത്ത് വിവാദം: ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു, അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala temple halal jaggery kerala high court

Next Story
Kerala Lottery Win Win W-643 Result: വിൻ വിൻ W 643 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുwin win lottery, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com